ജി.​സി.​സി അം​ബാ​സ​ഡ​ർ​മാ​ർ ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​റി​നൊ​പ്പം

ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യി ജി.സി.സി അം​ബാ​സ​ഡ​ർ​മാ​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

ദോ​ഹ: ഇ​ന്ത്യ​യി​ലെ ഗ​ൾ​ഫ് സ​ഹ​ക​ര​ണ കൗ​ൺ​സി​ൽ (ജി.​സി.​സി) രാ​ജ്യ​ങ്ങ​ളു​ടെ അം​ബാ​സ​ഡ​ർ​മാ​ർ ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. യോ​ഗ​ത്തി​ൽ മ​റ്റ് ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലെ പ്ര​തി​നി​ധി​ക​ൾ​ക്കൊ​പ്പം ഇ​ന്ത്യ​യി​ലെ ഖ​ത്ത​ർ അം​ബാ​സ​ഡ​ർ മു​ഹ​മ്മ​ദ് ബി​ൻ ഹ​സ്സ​ൻ ജാ​ബ​ർ അ​ൽ ജാ​ബി​ർ പ​ങ്കെ​ടു​ത്തു. ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ങ്ങ​ളും പ്രാ​ദേ​ശി​ക വി​ക​സ​ന​ങ്ങ​ളും ജി.​സി.​സി, അ​റ​ബ് രാ​ജ്യ​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ടു​ള്ള ഇ​റാ​ൻ ആ​ക്ര​മ​ണ​ങ്ങ​ളും കൂ​ടി​ക്കാ​ഴ്ച​യി​ൽ ച​ർ​ച്ച​യാ​യി. വ​ർ​ധി​ച്ചു​വ​രു​ന്ന പ്രാ​ദേ​ശി​ക സം​ഘ​ർ​ഷ​ങ്ങ​ളും ആ​ക്ര​മ​ണ​ങ്ങ​ൾ ത​ട​യേ​ണ്ട​തി​ന്റെ​യും ഊ​ർ​ജ സൗ​ക​ര്യ​ങ്ങ​ൾ, വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ, ജ​ല​ശു​ദ്ധീ​ക​ര​ണ പ്ലാ​ന്റു​ക​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള സു​പ്ര​ധാ​ന അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ​യും സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കേ​ണ്ട​തി​ന്റെ​യും ആ​വ​ശ്യ​ക​ത​യും ​കൂ​ടി​ക്കാ​ഴ്ച​യി​ൽ പ​ങ്കു​വെ​ച്ചു.

ഐ​ക്യ​രാ​ഷ്ട്ര​സ​ഭ സു​ര​ക്ഷാ കൗ​ൺ​സി​ൽ പ്ര​മേ​യ​ത്തി​നു​ള്ള പി​ന്തു​ണ ഉ​ൾ​പ്പെ​ടെ അ​ന്താ​രാ​ഷ്ട്ര വേ​ദി​ക​ളി​ൽ ഇ​ന്ത്യ സ്വീ​ക​രി​ച്ച നി​ല​പാ​ടു​ക​ൾ​ക്കും, പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ സു​ര​ക്ഷ​യും സ്ഥി​ര​ത​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ​ക്കും അം​ബാ​സ​ഡ​ർ​മാ​ർ ന​ന്ദി പ്ര​ക​ടി​പ്പി​ച്ചു. ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ൽ ന​ട​ന്ന യോ​ഗം തു​ട​ർ​ച്ച​യാ​യ ഏ​കോ​പ​ന​ത്തെ​യും ദീ​ർ​ഘ​കാ​ല പ​ങ്കാ​ളി​ത്ത​ത്തെ​യും പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​താ​യി​രു​ന്നു​വെ​ന്ന് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ അം​ബാ​സി​ഡ​ർ​മാ​ർ പ​ങ്കു​വെ​ച്ചു. സു​ര​ക്ഷാ വെ​ല്ലു​വി​ളി​ക​ളെ നേ​രി​ടു​ന്ന​തി​നും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ജ​ല​പാ​ത​ക​ളും സം​ര​ക്ഷി​ക്കു​ന്ന​തി​നും പ്രാ​ദേ​ശി​ക സ്ഥി​ര​ത നി​ല​നി​ർ​ത്തു​ന്ന​തി​നും സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കേ​ണ്ട​തി​ന്റെ പ്രാ​ധാ​ന്യ​വും ഓ​ർ​മി​പ്പി​ച്ചു.

Tags:    
News Summary - GCC ambassadors meet with Indian Foreign Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.