കോ​ണ്ടി​നെ​ന്റ​ൽ ഇ​ൻ ഇ​ന്റ​ർ​നാ​ഷ​ണ​ൽ ഉ​ദ്ഘാ​ട​ന ചടങ്ങിൽനിന്ന്, മെ​ട്രോ ഇ​ന്റ​ർ​നാ​ഷ​ണ​ൽ ഗ്രൂ​പ്പ് സ്ഥാ​പ​ക ചെ​യ​ർ​മാ​നും സി.​ഇ.​ഒ​യു​മാ​യ മു​സ്ത​ഫ ഹം​സ അ​തി​ഥി​ക​ളെ സ്വീ​ക​രി​ക്കു​ന്നു

ടൂ​റി​സം മേ​ഖ​ല​യി​ലും ചു​വ​ടു​റ​പ്പി​ച്ച് മെ​ട്രോ മെ​ഡി​ക്ക​ൽ ഇ​ന്റ​ർ​നാ​ഷ​ണ​ൽ ഗ്രൂ​പ്പ്

ദോഹ: ആ​രോ​ഗ്യ​രം​ഗ​ത്തെ വി​ശ്വാ​സ്യ​ത​യും സേ​വ​ന​മി​ക​വും കൊ​ണ്ട് കു​വൈ​ത്തി​ലും യു.​എ.​ഇ​യി​ലും ശ്ര​ദ്ധേ​യ​മാ​യ മെ​ട്രോ മെ​ഡി​ക്ക​ൽ ഇ​ന്റ​ർ​നാ​ഷ​ണ​ൽ ഗ്രൂ​പ്പ്, ഇ​ന്ത്യ​യി​ലെ ടൂ​റി​സം -ഹോ​സ്പി​റ്റാ​ലി​റ്റി മേ​ഖ​ല​യി​ലും ചു​വ​ടു​റ​പ്പി​ക്കു​ന്നു. കൊ​ച്ചി​യി​ൽ ‘കോ​ണ്ടി​നെ​ന്റ​ൽ ഇ​ൻ ഇ​ന്റ​ർ​നാ​ഷ​ണ​ൽ’ എ​ന്ന പ്രീ​മി​യം 4+ സ്റ്റാ​ർ ഹോ​ട്ട​ൽ ആ​രം​ഭി​ച്ചു. എ​റ​ണാ​കു​ളം ലി​സി ജം​ഗ്ഷ​നി​ൽ അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ​യാ​ണ് ഹോ​ട്ട​ൽ. പ്ര​മു​ഖ​രു​ടെ സാ​ന്നി​ദ്ധ്യ​ത്തി​ൽ പാ​ണ​ക്കാ​ട് മു​ന​വ്വ​ർ അ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഹോ​ട്ട​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഗോ​വ മു​ൻ ഗ​വ​ർ​ണ​ർ അ​ഡ്വ. ശ്രീ​ധ​ര​ൻ പി​ള്ള, എം.​പി​മാ​ർ, എം.​എ​ൽ.​എ​മാ​ർ, കൊ​ച്ചി മേ​യ​ർ, ഡെ​പ്യൂ​ട്ടി മേ​യ​ർ, മ​ത -സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ, മെ​ട്രോ ഇ​ന്റ​ർ​നാ​ഷ​ണ​ൽ ഗ്രൂ​പ്പ് സ്ഥാ​പ​ക ചെ​യ​ർ​മാ​നും സി.​ഇ.​ഒ​യു​മാ​യ മു​സ്ത​ഫ ഹം​സ, കോ​ണ്ടി​നെ​ന്റ​ൽ ഇ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ​മാ​രാ​യ വി.​യു. സി​ദ്ദി​ഖ്, വി.​യു. നാ​സ​ർ, ഡോ. ​റ​ഷീ​ക് അ​ഹ​മ്മ​ദ്, ഡോ. ​റം​ഷാ​ദ് റ​ഹീം, മെ​ട്രോ മാ​നേ​ജ്മെ​ന്റ് പാ​ട്ണ​ർ​മാ​രാ​യ ഡോ. ​ബി​ജി ബ​ഷീ​ർ, പി.​കെ. ഇ​ബ്രാ​ഹിം​കു​ട്ടി, ഡോ. ​ര​സ്ന മു​നൈ​ഫ, ഡോ. ​റി​ഫ മു​ഫൈ​റ, മെ​ട്രോ ഇ​ന്റ​ർ​നാ​ഷ​ണ​ൽ ഓ​ഫി​സ് കോ​ർ​ഡി​നേ​ഷ​ൻ സെ​ക്ര​ട്ട​റി ജോ​യ്സ് ജോ​ർ​ജ്, കോ​ർ​പ്പ​റേ​റ്റ് ബി​സി​ന​സ് മാ​നേ​ജ​ർ ​ഫൈ​സ​ൽ ഹം​സ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

കോ​ണ്ടി​നെ​ന്റ​ൽ ഇ​ൻ ഇ​ന്റ​ർ​നാ​ഷ​ണ​ൽ

ജ​ന​ങ്ങ​ളു​ടെ വി​ശ്വാ​സം ക​രു​ത്ത്

കു​വൈ​ത്തി​ലും യു.​എ.​ഇ​യി​ലും ആ​രോ​ഗ്യ​രം​ഗ​ത്ത് ജ​ന​ങ്ങ​ൾ ന​ൽ​കി​യ വി​ശ്വാ​സ​മാ​ണ് ഏ​റ്റ​വും വ​ലി​യ ക​രു​ത്തെ​ന്നും ഇ​താ​ണ് ഇ​ന്ത്യ​യി​ലെ ടൂ​റി​സം മേ​ഖ​ല​യി​ലേ​ക്ക് ക​ട​ക്കാ​ൻ പ്ര​ചോ​ദി​പ്പി​ച്ച​തെ​ന്നും മെ​ട്രോ ഇ​ന്റ​ർ​നാ​ഷ​ണ​ൽ ഗ്രൂ​പ്പ് സ്ഥാ​പ​ക ചെ​യ​ർ​മാ​നും സി.​ഇ.​ഒ​യു​മാ​യ മു​സ്ത​ഫ ഹം​സ പ​റ​ഞ്ഞു. കേ​ര​ള സ​ർ​ക്കാ​റു​ക​ളു​ടെ വി​ക​സ​ന ദ​ർ​ശ​ന​വും ജ​ന​ങ്ങ​ളു​ടെ പു​രോ​ഗ​മ​ന മ​നോ​ഭാ​വ​വും കേ​ര​ള​ത്തി​ൽ ടൂ​റി​സം മേ​ഖ​ല​യി​ലേ​ക്കു​ള്ള കൂ​ടു​ത​ൽ നി​ക്ഷേ​പ​ങ്ങ​ൾ​ക്കും മു​ത​ൽ​മു​ട​ക്കി​നും അ​നു​കൂ​ല സാ​ഹ​ച​ര്യം സൃ​ഷ്ടി​ച്ചി​ട്ടു​ണ്ട്.

തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ന​ഗ​ര​മേ​ഖ​ല​ക​ളി​ലും പു​തി​യ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ൾ വി​ക​സി​പ്പി​ച്ച് കൂ​ടു​ത​ൽ സ​ന്ദ​ർ​ശ​ക​രെ ആ​ക​ർ​ഷി​ക്കു​ക​യാ​ണ് ല​ക്ഷ്യം. ‘കോ​ണ്ടി​നെ​ന്റ​ൽ ഇ​ൻ ഇ​ന്റ​ർ​നാ​ഷ​ണ​ൽ’ ന്റെ ​ര​ണ്ടാം ശാ​ഖ കോ​ഴി​ക്കോ​ട് ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്നും മു​സ്ത​ഫ ഹം​സ അ​റി​യി​ച്ചു.

സു​ന്ദ​രം, വി​ശാ​ലം, മി​ക​ച്ച നി​ല​വാ​രം

ആ​ധു​നി​ക ആ​ർ​ക്കി​ടെ​ക്ച​ർ ശൈ​ലി​യി​ൽ നി​ർ​മി​ച്ച ‘കോ​ണ്ടി​നെ​ന്റ​ൽ ഇ​ൻ ഇ​ന്റ​ർ​നാ​ഷ​ണ​ൽ’ വി​ശാ​ല​വും സു​ന്ദ​ര​വു​മാ​യ മു​റി​ക​ൾ, ഹൈ​ടെ​ക് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളു​ക​ൾ, ബാ​ൻ​ക്വ​റ്റ് സൗ​ക​ര്യ​ങ്ങ​ൾ, ഫൈ​ൻ ഡൈ​നി​ങ് റെ​സ്റ്റോ​റ​ന്റ്, സ്വി​മ്മി​ങ് പൂ​ൾ, വി​പു​ല​മാ​യ പാ​ർ​ക്കി​ങ് സൗ​ക​ര്യം എ​ന്നി​വ​യോ​ടെ മി​ക​ച്ച നി​ല​വാ​രം പു​ല​ർ​ത്തു​ന്നു.

വി​വാ​ഹ​ങ്ങ​ൾ​ക്കും പ്ര​ത്യേ​ക ച​ട​ങ്ങു​ക​ൾ​ക്കു​മാ​യി പ്ര​ത്യേ​ക മ​ണ്ഡ​പ​വും ഉ​ണ്ട്. ബി​സി​ന​സ് യാ​ത്രി​ക​ർ​ക്കും വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കും ഒ​രു​പോ​ലെ അ​നു​യോ​ജ്യ​മാ​യ അ​ന്ത​രീ​ക്ഷം ഹോ​ട്ട​ൽ ന​ൽ​കു​ന്നു. കൊ​ച്ചി​യു​ടെ പ്ര​ധാ​ന വ്യാ​പാ​ര -വാ​ണി​ജ്യ കേ​ന്ദ്ര​ങ്ങ​ൾ​ക്ക് സ​മീ​പ​മു​ള്ള സ്ഥാ​നം ഹോ​ട്ട​ലി​ന്റെ പ്രാ​ധാ​ന്യം വ​ർ​ധി​പ്പി​ക്കു​ന്നു.

Tags:    
News Summary - Metro Medical International Group enters the tourism sector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.