ജ​നീ​വ​യി​ൽ യു.​എ​ൻ മ​നു​ഷ്യാ​വ​കാ​ശ കൗ​ൺ​സി​ലി​ൽ ഖ​ത്ത​റി​ന്റെ സ്ഥി​രം പ്ര​തി​നി​ധി ഹി​ന്ദ് അ​ബ്ദു​ൽ റ​ഹ്മാ​ൻ അ​ൽ മു​ഫ്ത

സം​സാ​രി​ക്കു​ന്നു

ഇ​റാ​ൻ ആ​ക്ര​മ​ണത്തിനെതിരെ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി ഖ​ത്ത​ർ

ദോ​ഹ: യു.​എ​ൻ മ​നു​ഷ്യാ​വ​കാ​ശ കൗ​ൺ​സി​ലി​ൽ ഇ​റാ​ൻ ആ​ക്ര​മ​ണ​ത്തെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് ഖ​ത്ത​ർ. ആ​ക്ര​മ​ണ​ത്തി​നാ​യി ത​ങ്ങ​ളു​ടെ മ​ണ്ണ് ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ലെ​ന്നും എ​ന്നാ​ൽ, ഖ​ത്ത​റി​നെ​യും അ​യ​ൽ​രാ​ജ്യ​ങ്ങ​ളെ​യും ല​ക്ഷ്യം വെ​ക്കു​ന്ന​ത് ഇ​റാ​ൻ തു​ട​രു​ക​യാ​ണെ​ന്നും ഖ​ത്ത​ർ പ്ര​തി​നി​ധി കു​റ്റ​പ്പെ​ടു​ത്തി. ജ​നീ​വ​യി​ൽ യു.​എ​ൻ മ​നു​ഷ്യാ​വ​കാ​ശ കൗ​ൺ​സി​ലി​ൽ ഖ​ത്ത​ർ സ്ഥി​രം പ്ര​തി​നി​ധി ഹി​ന്ദ് അ​ബ്ദു​ൽ റ​ഹ്മാ​ൻ അ​ൽ മു​ഫ്ത​യാ​ണ് ഇ​റാ​ൻ ആ​ക്ര​മ​ണ​ത്തെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച​ത്.

ആ​ക്ര​മ​ണം ഖ​ത്ത​റി​ന്റെ അ​ഖ​ണ്ഡ​ത​ക്കെ​തി​രെ​യു​ള്ള​താ​ണ്. യു.​എ​ൻ ചാ​ർ​ട്ട​റി​ന്റെ ലം​ഘ​ന​വു​മാ​ണ്. ആ​ക്ര​മ​ണം ലോ​ക സ​മാ​ധാ​ന​ത്തെ​യും സു​ര​ക്ഷ​യെ​യും മാ​ത്ര​മ​ല്ല, മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ളെ കൂ​ടി ബാ​ധി​ക്കു​ന്ന​താ​ണ്. ഇ​ത് ത​ങ്ങ​ളി​ൽ ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്നു. ഇ​നി നി​ശ​ബ്ദ​ത പാ​ലി​ക്കാ​നാ​കി​ല്ലെ​ന്നും ഹി​ന്ദ് അ​ൽ മു​ഫ്ത പ​റ​ഞ്ഞു. സം​ഘ​ർ​ഷ​ത്തി​ൽ ഖ​ത്ത​ർ ഒ​രി​ക്ക​ൽ പോ​ലും പ​ങ്കാ​ളി​യാ​യി​ട്ടി​ല്ലെ​ന്ന് അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി. യു​ദ്ധ​ത്തി​ന്റെ തു​ട​ക്കം മു​ത​ൽ ത​ന്നെ ത​ങ്ങ​ൾ ഇ​തി​ന്റെ ഭാ​ഗ​മാ​യി​രു​ന്നി​ല്ല. എ​ന്നാ​ൽ, ഇ​ങ്ങ​നെ ആ​ർ​ക്കൊ​പ്പ​വും ചേ​രാ​ത്ത ഒ​രു രാ​ജ്യ​ത്തെ​യാ​ണ് ഇ​റാ​ൻ ആ​ക്ര​മി​ച്ച​ത്. ഇ​ത് അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണെ​ന്നും ഹി​ന്ദ് അ​ൽ മു​ഫ്ത പ​റ​ഞ്ഞു. ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് അ​ട​ച്ചി​ടു​ന്ന​ത് ആ​ഗോ​ള സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യെ ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​മെ​ന്നും അ​വ​ർ മു​ന്ന​റി​യി​പ്പു ന​ൽ​കി. 

Tags:    
News Summary - Qatar strongly criticizes Iran's aggression

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.