കെഫാഖ് സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ പങ്കെടുത്തവർ
ദോഹ: ഖത്തറിലെ കൊട്ടാരക്കര നിവാസികളായ പ്രവാസികളുടെ കൂട്ടായ്മയായ കെഫാഖ്, ഹമദ് മെഡിക്കൽ കോർപറേഷന്റെ സഹകരണത്തോടെ വിപുലമായ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഖത്തർ നാഷണൽ ബ്ലഡ് ഡോണർ സെന്ററിൽ നടന്ന ക്യാമ്പിൽ ഇരുന്നൂറോളം പേർ രക്തദാനത്തിന് സന്നദ്ധരായി. ആസ്റ്റർ മെഡിക്കൽ സെന്ററും മെഡ് ലൈഫ് ഫാർമസിയും ക്യാമ്പിന്റെ സഹപങ്കാളികളായിരുന്നു. ക്യാമ്പിന്റെ കൺവീനർമാരായ സിബി മാത്യു, ജേക്കബ് ബാബു, കെഫാഖ് പ്രസിഡന്റ് ബിജു കെ. ഫിലിപ്പ്, ജനറൽ സെക്രട്ടറി ബിനേഷ് ബാബു, ട്രഷറർ ആർ. അനിൽകുമാർ, വൈസ് പ്രസിഡന്റ് ബിജു പി. ജോൺ, കെഫാഖ് മാനേജിങ് കമ്മിറ്റി അംഗങ്ങളായ ജലു അമ്പാടിയിൽ, ശരത് കുമാർ, ടിൻസി ജോബി, അനീഷ് തോമസ്, ഷാജി കരിക്കം, റിഞ്ചു അലക്സ്, ആശിഷ് മാത്യു, ബെന്നി ബേബി, ആൻസി രാജീവ്, ജോബിൻ പണിക്കർ, എസ്. ദീപു എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഖത്തർ ഇന്ത്യൻ കൾച്ചറൽ സെന്റർ ജനറൽ സെക്രട്ടറി എബ്രഹാം കെ. ജോസഫ്, സെക്രട്ടറി പ്രദീപ് പിള്ള, എ.ഒ. ഹെഡ് രവീന്ദ്ര പ്രസാദ്, മുൻ സെക്രട്ടറി മോഹൻ കുമാർ എന്നിവർ എന്നിവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.