Posted On
date_range Updated On
date_range ഷകീറയുടെ ദോഹയിലെ പരിപാടി മാറ്റിവച്ചു
ദോഹ: മേഖലയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് പോപ്പ് ഐക്കണും ഗ്രാമി അവാർഡ് ജേതാവുമായ ഷകീറയുടെ ദോഹയിലെ സംഗീത പരിപാടി മാറ്റിവച്ചതായി ഖത്തർ കലണ്ടർ പ്രഖ്യാപിച്ചു.
ഏപ്രിൽ ഒന്നിന് സ്റ്റേഡിയം 974 ൽ സംഗീത പരിപാടി നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. പുതിയ തീയതി പ്രഖ്യാപിച്ചിട്ടില്ല. ടിക്കറ്റ് വിൽപന തുടരുമെന്നും നേരത്തേ എടുത്ത എല്ലാ ടിക്കറ്റുകളും പുതിയ തീയതിവരെ സാധുവാണെന്നും ഖത്തർ കലണ്ടർ വ്യക്തമാക്കി. അതേസമയം, പുതിയ തീയതി പ്രഖ്യാപിച്ചുകഴിഞ്ഞാൽ, റീഫണ്ട് ആഗ്രഹിക്കുന്നവർക്ക് രണ്ട് മാസത്തെ സമയം നൽകുമെന്ന് ഖത്തർ കലണ്ടർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.