Posted On
date_range Updated On
date_range ഇറാൻ ആക്രമണം: അനുശോചിച്ച് ഖത്തർ
ദോഹ: ബഹ്റൈനിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ഒരു യു.എ.ഇ സൈനികൻ കൊല്ലപ്പെട്ട സംഭവത്തിൽ അനുശോചിച്ച് ഖത്തർ. ഇറാന്റെ ഭാഗത്തുനിന്നുണ്ടായ ഡ്രോൺ, മിസൈൽ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനിടെയാണ് യു.എ.ഇ സൈനികൻ വീരമൃത്യു വരിച്ചത്.
യു.എ.ഇക്കും ബഹ്റൈനും പൂർണ ഐക്യദാർഢ്യം ആവർത്തിച്ച ഖത്തർ വിദേശകാര്യ മന്ത്രാലയം, ഇരു രാജ്യങ്ങളും അവരുടെ പരമാധികാരവും സുരക്ഷയും ഉറപ്പാക്കുന്നതിനായി സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പിന്തുണയും അറിയിച്ചു. രക്തസാക്ഷിയുടെ കുടുംബത്തിന് അനുശോചനം രേഖപ്പെടുത്തിയ മന്ത്രാലയം, ആക്രമണത്തിൽ പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്നും വിശദമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.