ഈ​ദ് സ്നേ​ഹ​പ്പൊ​തി വി​ത​ര​ണോ​ദ്ഘാ​ട​നം ന​ടു​മു​റ്റം പ്ര​സി​ഡ​ന്റ് സ​ന ന​സീം നി​ര്‍വഹിക്കു​ന്നു

പെ​രു​ന്നാ​ള്‍ ദി​ന​ത്തി​ല്‍ ‘ഈ​ദ് സ്നേ​ഹ​പ്പൊ​തി’​ന​ല്‍കി ന​ടു​മു​റ്റം

ദോ​ഹ: പെ​രു​ന്നാ​ൾ ദി​ന​ത്തി​ല്‍ മൂ​വ്വാ​യി​ര​ത്തി​ല​ധി​കം പേ​ര്‍ക്ക് വി​ഭ​വ സ​മൃ​ദ്ധ​മാ​യ ഭ​ക്ഷ​ണ​മൊ​രു​ക്കി വ​നി​താ കൂ​ട്ടാ​യ്മ​യാ​യ ന​ടു​മു​റ്റം. ഖ​ത്ത​റി​ല്‍ ദൂ​ര​സ്ഥ​ല​ങ്ങ​ളി​ല്‍ ഒ​റ്റ​പ്പെ​ട്ട് താ​മ​സി​ക്കു​ന്ന​വ​ര്‍, പെ​രു​ന്നാ​ള്‍ ദി​ന​ത്തി​ലും നി​ര്‍ബ​ന്ധ സാ​ഹ​ച​ര്യ​ത്താ​ല്‍ ജോ​ലി​യി​ല്‍ തു​ട​രേ​ണ്ടി വ​രു​ന്ന ടാ​ക്സി ഡ്രൈ​വ​ര്‍മാ​ര്‍, ഗ്രോ​സ​റി ജീ​വ​ന​ക്കാ​ര്‍, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍, ലേ​ബ​ര്‍ ക്യാ​മ്പി​ൽ ക​ഴി​യു​ന്ന​വ​ര്‍ എ​ന്നി​ങ്ങ​നെ​യു​ള്ള​വ​രി​ലേ​ക്കാ​ണ്‌ ന​ടു​മു​റ്റം പ്ര​വ​ര്‍ത്ത​ക​ര്‍ ഈ​ദ് സ്നേ​ഹ​പൊ​തി​യു​മാ​യി എ​ത്തി​യ​ത്. ഈ​ദ് സ്നേ​ഹ​പ്പൊ​തി​ക​ള്‍ ന​ടു​മു​റ്റം പ്ര​വ​ര്‍ത്ത​ക​രും പ്ര​വാ​സി വെ​ല്‍ഫെ​യ​ര്‍ വ​ള​ന്റി​യ​ര്‍മാ​രും ചേ​ര്‍ന്ന് താ​മ​സ സ്ഥ​ല​ങ്ങ​ളി​ല്‍ എ​ത്തി​ച്ച് ന​ല്‍കി.

ന​ടു​മു​റ്റം പ്ര​സി​ഡ​ന്റ് സ​ന ന​സീം സ്നേ​ഹ​പ്പൊ​തി കൈ​മാ​റി ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ടു​മു​റ്റം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫാ​ത്തി​മ ത​സ്‌​നീം, ഈ​ദ് സ്നേ​ഹ​പ്പൊ​തി ജ​ന​റ​ല്‍ ക​ൺ​വീ​ന​റും ന​ടു​മു​റ്റം വൈ​സ് പ്ര​സി​ഡ​ന്റു​മാ​യ സു​മ​യ്യ താ​സീ​ൻ, വൈ​സ് പ്ര​സി​ഡ​ന്റ് സ​ജ്ന സാ​ക്കി, സെ​ക്ര​ട്ട​റി​മാ​രാ​യ ജു​മാ​ന, ജ​മീ​ല മ​മ്മു, ക​മ്യൂ​ണി​റ്റി സ​ർ​വി​സ് ക​ൺ​വീ​ന​ർ ജോ​ളി തോ​മ​സ്, ട്ര​ഷ​റ​ർ അ​ജീ​ന അ​സീം, സെ​ൻ​ട്ര​ൽ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ ല​ത കൃ​ഷ്ണ, സ​ക്കീ​ന അ​ബ്ദു​ല്ല, ഫൗ​സി​യ മ​നാ​ഫ്, റി​നി​ഷ റ​നീ​ഷ്, ഫ​രീ​ദ മ​മ്മു, റെ​ജു​ല ഷ​ഫീ​ഖ്, ഹു​മൈ​റ ഫൈ​സ​ല്‍, വി​ദ്യ പ്ര​ഹ്ലാ​ദ്, റൂ​ബി അ​ന്‍വ​ര്‍ ഏ​രി​യ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ ഫാ​ത്തി​മ ഹാ​രി​സ്, അ​ൻ​സ​ൽ​ന, ഭ​വ്യ, ര​ജി​ഷ, സു​ഫൈ​റ ഭാ​നു, ഫ​സീ​ല, സേ​തു ല​ക്ഷ്മി, ഹി​ബ എ​ന്നി​വ​രും വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ സ്നേ​ഹ​പ്പൊ​തി വി​ത​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. ന​ടു​മു​റ്റ​ത്തി​ന്റെ ഖ​ത്ത​റി​ലെ വി​വി​ധ ഏ​രി​യ ക​മ്മ​റ്റി​ക​ളി​ലൂ​ടെ ആ​വ​ശ്യ​ക്കാ​രു​ടെ വി​വ​ര​ങ്ങ​ൾ മു​ൻ​കൂ​ട്ടി ശേ​ഖ​രി​ച്ച ശേ​ഷ​മാ​ണ് വി​ത​ര​ണ​ത്തി​നാ​യു​ള്ള ഭ​ക്ഷ​ണം ത​യാ​റാ​ക്കി​യ​ത്.

Tags:    
News Summary - Eid Gift given to the middle class on Women's Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.