ദോഹ: ലോക പ്രമേഹദിനാചരണത്തോടനുബന്ധിച്ച് ഖത്തർ ഫൗണ്ടേഷനിൽ നടന്ന വാക്കത്തണി ൽ ആയിരങ്ങൾ പങ്കെടുത്തു. ഖത്തർ ഡയബറ്റ്സ് അസോസിയേഷെൻറ നേതൃത്വത്തിൽ നടന്ന പരി പാടികൾ വിവിധ സംഘടനകളും സ്ഥാപനങ്ങളും പങ്കെടുത്തു. പ്രമേഹം അകറ്റുക, ആരോഗ്യകരമായ ജീവിതശൈലി വളർത്തുക തുടങ്ങിയവ ലക്ഷ്യമിട്ടാണ് വാക്കത്തൺ നടത്തിയത്. സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങളാണ് വെള്ളിയാഴ്ച വൈകീട്ട് നടന്ന വാക്കത്തണിൽ പങ്കെടുക്കാൻ ഒഴുകിയെത്തിയത്.
വാദ്യോപകരണങ്ങളുടെ അകമ്പടിയോടെയാണ് എല്ലാവരും നടന്നത്. വിവിധ കൂട്ടായ്മകൾ തങ്ങളുടെ പേരുകൾ എഴുതിയ ബാനറിന് പിന്നിൽ അണിനിരന്നു. പ്രമേഹപരിശോധന, ബോധവത്കരണ ലഘുലേഖ വിതരണം, വിവിധ വ്യായാമ മുറകൾ തുടങ്ങിയവയും നടന്നു.വാക്കത്തണിൽ ഇന്ത്യൻ മീഡിയ ഫോറം (ഐ.എം.എഫ്) പ്രവർത്തകരും കുടുംബാംഗങ്ങളും പങ്കെടുത്തു.
പ്രസിഡൻറ് അഷ്റഫ് തൂണേരി, ജനറൽ സെക്രട്ടറി ഐ.എം.എ റഫീഖ്, ട്രഷറർ ഷഫീക് അറക്കൽ, സെക്രട്ടറി ഓമനക്കുട്ടൻ, പ്രദീപ് മേനോൻ, നൗഷാദ് പേരോട്, ശ്രീദേവി ജോയ്, റോബിൻ ജോർജ്, ഒ. മുസ്തഫ തുടങ്ങിയവർ നേതൃത്വം നൽകി. ‘പ്രമേഹത്തിൽനിന്ന് നിങ്ങളുടെ കുടുംബത്തെ രക്ഷിക്കൂ’ എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ ലോക പ്രമേഹ ദിനം ആചരിക്കുന്നത്. നവംബർ മാസം ഉടനീളം രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ വിവിധ സംഘടനകളുമായും സ്ഥാപനങ്ങളുമായും സഹകരിച്ച് ബോധവത്കരണ പരിശോധന പരിപാടികൾ നടക്കും. ഖത്തർ ഡയബറ്റ്സ് അസോസിയേഷനിൽ നിലവിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന രോഗികളുെട എണ്ണം 13,000 ആണ്. വിദേശികളും സ്വദേശികളുമടങ്ങുന്നതാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.