ദോഹ: ആരോഗ്യ സുരക്ഷ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച സ്വകാര്യ ആരോഗ്യ കേന്ദ്രത്തിനെതിരെ നടപടി സ്വീകരിച്ച് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം. ആരോഗ്യ സംരക്ഷണ വിഭാഗം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ നിയമലംഘനം കണ്ടെത്തിയതിനെ തുടർന്നാണ് താൽകാലികമായി അടക്കാൻ നിർദേശിച്ചത്.
മെഡിക്കൽ ഡയറക്ടറില്ലാതെയും മതിയായ ആരോഗ്യ വിദഗ്ധരുടെ എണ്ണം പാലിക്കാതെയും പ്രവർത്തിച്ചതായി അധികൃതർ കണ്ടെത്തി. ആവശ്യമായ ലൈസൻസും ഔദ്യോഗിക അംഗീകാരങ്ങളും നേടുന്നതിന് മുമ്പ് തന്നെ രോഗികൾക്കും ഇടപാടുകാർക്കും സേവനങ്ങൾ നൽകിയിരുന്നതായി രേഖകൾ പരിശോധിച്ചപ്പോൾ കണ്ടെത്തി. രോഗികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനും നിയമലംഘകർക്കെതിരെ നിയമനടപടി ഒഴിവാക്കുന്നതിനും രാജ്യത്തെ എല്ലാ ലൈസൻസുള്ള ആരോഗ്യ സ്ഥാപനങ്ങളും അംഗീകൃത നിയമങ്ങൾ, ചട്ടങ്ങൾ, മാനദണ്ഡങ്ങൾ എന്നിവ പാലിക്കണമെന്ന് പൊതുജനാരോഗ്യമന്ത്രാലയം നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.