ഡിസംബറില്‍ കൂടുതല്‍ ആഘോഷങ്ങള്‍- ടൂറിസം അതോറിറ്റി 

ദോഹ: വിനോദ സഞ്ചാര മേഖലയില്‍ രാജ്യത്തെ ഉന്നതിയിലേക്കത്തെിക്കുകയെന്ന ലക്ഷ്യവുമായി ഖത്തര്‍ ടൂറിസം അതോറിറ്റി രംഗത്ത്. ഇതിന്‍െറ ഭാഗമായി അടുത്ത വര്‍ഷം കൂടുതല്‍ പരിപാടികളും മേളകളും സംഘടിപ്പിക്കുമെന്നും പൊതുമേഖലയില്‍ നിന്നും സ്വകാര്യമേഖലയില്‍ നിന്നും  ഇതിനായി പ്രായോജകരെ കണ്ടത്തെുമെന്നും അതോറിറ്റി ഇറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. ഡിസംബര്‍ ആദ്യത്തില്‍ വിവിധ ടൂറിസം പരിപാടികളെ സംബന്ധിച്ച് ഒൗദ്യോഗികമായി പ്രഖ്യാപിക്കുമെന്നും രാജ്യത്തെ റീട്ടെയില്‍ രംഗം കേന്ദ്രീകരിച്ചായിരിക്കും ഇതെന്നും രാജ്യത്തെ സമ്പദ്വ്യവസ്ഥയില്‍ ടൂറിസം മേഖലക്ക് വലിയ സ്ഥാനമാണെന്നും അതോറിറ്റികുറിപ്പില്‍ സൂചിപ്പിച്ചു. കുടുംബങ്ങളെ ലക്ഷ്യം വെച്ച് കൊണ്ടാണ് പുതിയ പരിപാടികളാവിഷ്കരിക്കുന്നത്.  രാജ്യത്തിന്‍െറ ടൂറിസം മേഖലയെ വൈവിധ്യവല്‍കരിക്കുകയും വളര്‍ത്തുകയും ചെയ്യുകയെന്നതും പുതിയ ടൂറിസം ഫെസ്റ്റുകളുടെ ഭാഗമാണ്. ഖത്തര്‍ വേള്‍ഡ് ഫുഡ് ഫെസ്റ്റിവല്‍, സമ്മര്‍ ഫെസ്റ്റിവല്‍ തുടങ്ങി വൈവിധ്യമേറിയ പരിപാടികളാണ് ഓരോ വര്‍ഷവും അതോറിറ്റി അവതരിപ്പിക്കുന്നത്. പുതിയ ഫെസ്റ്റിവലുകള്‍ വരുന്നതോട് കൂടി ടൂറിസം മേഖല കൂടുതല്‍ സജീവമാകുകയും ചെയ്യും.
Tags:    
News Summary - Turisam athority

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.