തൃശൂർ ജില്ല സൗഹൃദ വേദി നേതൃത്വത്തിൽ നടന്ന രക്തദാന ക്യാമ്പിന്റെ സംഘാടകർ
ദോഹ: തൃശൂർ ജില്ല സൗഹൃദ വേദിയുടെ 29ാമത് രക്തദാന ക്യാമ്പ് ഹമദ് ബ്ലഡ് ഡൊണേഷൻ സെന്ററിൽ നടന്നു. സൗഹൃദ വേദി അംഗങ്ങളും കുടുംബാംഗങ്ങളും ഉൾപ്പെടെ 350ഓളം പേർ രക്തദാതാക്കളായി.
നോർക്ക റൂട്ട്സ് ഡയറക്ടറും ബെഹ്സാദ് ഗ്രൂപ് ചെയർമാനും വേദിയുടെ രക്ഷാധികാരിയുമായ ജെ.കെ. മേനോൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വേദി വൈസ് പ്രസിഡന്റ് മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു. ക്യാമ്പിന്റെ കോഓഡിനേറ്റർ ജിഷാദ് ഹൈദരലി സ്വാഗതം പറഞ്ഞു.
ജന. സെക്രട്ടറി ശ്രീനിവാസൻ, ഐ.ബി.പി.സി പ്രസിഡന്റ് ജാഫർ സാദിഖ്, ട്രഷറർ പ്രമോദ്, ഹമദ് ബ്ലഡ് ഡോണർ യൂനിറ്റ് പ്രതിനിധി അബ്ദുൽ ഖാദർ, നസീം ഹെൽത്ത് കെയർ കോർപറേറ്റ് ആൻഡ് മാർക്കറ്റിങ് ഇമ്രാൻ സെയ്ദ് എന്നിവർ ആശംസകൾ അർപ്പിച്ചു. ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ എന്നിവർ ക്യാമ്പ് സന്ദർശിച്ചു. നിഷാം ഇസ്മയിൽ പരിപാടി നിയന്ത്രിച്ചു.
ഡെറിക്ക് ജോൺ നന്ദി പറഞ്ഞു. രക്തദാന കമ്മിറ്റി, എക്സിക്യൂട്ടിവ് കൗൺസിൽ അംഗങ്ങൾ ചേർന്ന് ഹമദ് ഹോസ്പിറ്റലിന്റെ പ്രശംസപത്രം ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.