തൃശൂർ സ്വദേശിയായ മൂന്നുവയസ്സുകാരൻ ഖത്തറിൽ അപകടത്തിൽ മരിച്ചു

ദോഹ: സ്കൂളിലേക്ക് പുറപ്പെട്ട സഹോദരിയെ യാത്രയാക്കാനെത്തിയ മൂന്നു വയസ്സുകാരൻ അപകടത്തിൽ മരിച്ചു. തൃശൂർ മതിലകം പഴുന്തറ ഉളക്കൽ വീട്ടിൽ റിയാദ് മുഹമ്മദ് അലിയുടെയും സുഹൈറയുടെയും മകൻ റൈഷ് ആണ് ഖത്തറിൽ അപകടത്തിൽ മരിച്ചത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് തുമാമയിലെ വീട്ടിന് മുന്നിലായിരുന്നു അപകടം.

സ്കൂൾ ബസ് തട്ടി പരിക്കേറ്റ കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഒലിവ് ഇന്റർനാഷണൽ സ്കൂൾ കെ.ജി വിദ്യാർഥിനി സയയാണ് സഹോദരി.

നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ഖത്തറിലെ അബൂഹമൂറിൽ ഖബറടക്കം നടത്തി. ഖത്തറിൽ കോൺട്രാക്ടിങ് കമ്പനി ജീവനക്കാരാനാണ് പിതാവ് റിയാദ്.

Tags:    
News Summary - ​Three year old boy from Thrissur died in an accident in Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.