ദോഹ: ഇറ്റാലിയന്‍ വമ്പന്മാരായ എ.സി മിലാനും യുവന്‍റസും തമ്മില്‍ ഇറ്റാലിയന്‍ സൂപ്പര്‍ കപ്പിന്‍െറ കലാശപ്പോരാട്ടത്തിനുള്ള ടിക്കറ്റ് വില്‍പന ആരംഭിച്ചു. ഇന്നലെ ഉച്ചക്ക് ശേഷം ഖത്തര്‍ ഫുട്ബോളിന്‍െറ ഒൗദ്യോഗിക വെബ്സൈറ്റായ www.qfa.aq ലൂടെയാണ് ടിക്കറ്റ് വില്‍പന ആരംഭിച്ചത്. ഈ മാസം 23ന് വൈകിട്ട് അല്‍ സദ്ദ് ക്ളബിന്‍െറ ഹോം ഗ്രൗണ്ടായ ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.
2015-16 സീസണിലെ ഇറ്റാലിയന്‍ സീരി എ, കോപ്പ ഇറ്റാലിയ ചാമ്പ്യന്മാരാണ് യുവന്‍റസെങ്കില്‍ അതേ സീസണിലെ കോപ്പ ഇറ്റാലിയ റണ്ണേഴ്സ് അപ്പാണ് എ.സി മിലാന്‍.
ഒക്ടോബര്‍ 3ന് ആംസ്റ്റര്‍ഡാമില്‍ നടന്ന ആസ്പയര്‍ സ്പോര്‍ട്ട് ഗ്ളോബല്‍ സമ്മിറ്റ് ഓണ്‍ ഫുട്ബോള്‍ പെര്‍ഫോമന്‍സ് ആന്‍ഡ് സയന്‍സിനിടെയാണ് ഇറ്റാലിയന്‍ സൂപ്പര്‍ കപ്പിന്‍െറ വേദിയായി ദോഹയെ പ്രഖ്യാപിച്ചത്. സുപ്രീം കമ്മിറ്റി, ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷന്‍, ഖത്തര്‍ സ്റ്റാര്‍സ് ലീഗ് എന്നിവരില്‍ നിന്നുള്ള അംഗങ്ങളാണ് കലാശപ്പോരാട്ടത്തിന്‍െറ സംഘാടകര്‍. കാറ്റഗറി ഒന്നിലെ ടിക്കറ്റുകള്‍ക്ക് 250 റിയാലും കാറ്റഗറി രണ്ടിലെ ടിക്കറ്റുകള്‍ക്ക് 150 റിയാലുമാണ് ചാര്‍ജ്ജ്. രാജ്യത്തെ ഷോപ്പിംഗ് മാളുകള്‍ വഴിയും ടിക്കറ്റുകള്‍ വില്‍പന നടത്തുമെന്ന് സംഘാടകര്‍ വ്യക്തമാക്കി.
ഇത് രണ്ടാം തവണയാണ് സൂപ്പര്‍ കപ്പിന്‍െറ വേദിയായി ദോഹ തെരെഞ്ഞെടുക്കപ്പെടുന്നത്. 2014ല്‍ ആയിരുന്നു ആദ്യമായി സൂപ്പര്‍ കപ്പിന് ദോഹ സാക്ഷ്യം വഹിച്ചത്. നാപ്പോളിയും യുവന്‍റസും തമ്മില്‍ നടന്ന കലാശപ്പോരാട്ടത്തില്‍ ഷൂട്ടൗട്ടില്‍ യുവന്‍റസിനെ പരാജയപ്പെടുത്തി നാപോളി ജേതാക്കളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.