ദോഹ: ഖത്തര്‍ സ്റ്റാര്‍സ് ലീഗിലെ എട്ടാം റൗണ്ട് പോരാട്ടത്തില്‍ ജയം നേടിയ അല്‍ ജെയ്ഷ് ക്ളബ്, ലീഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി.
ലഖ്വിയയിലെ അബ്ദുല്ല ബിന്‍ ഖലീഫ സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് ഖര്‍തിയ്യാതിനെ മറികടന്നായിരുന്നു ജെയ്ഷിന്‍െറ വിജയം.
38ാം മിനുട്ടില്‍ സാര്‍ദോര്‍ റാഷിദോവാണ് അല്‍ ജെയ്ഷിന്‍െറ വിജയഗോള്‍ നേടിയത്.
22 പോയന്‍റാണ് അല്‍ ജെയ്ഷിന്‍െറ സമ്പാദ്യം. അതേസമയം, നാല് പോയന്‍റുമായി 13ാം സ്ഥാനത്താണ് ഖര്‍തിയ്യാതിന്‍െറ സ്ഥാനം. കളിയിലുടനീളം മികച്ച പോരാട്ടം കാഴ്ച വെച്ച അല്‍ ജെയ്ഷിന് നിര്‍ഭാഗ്യം കൊണ്ട് മാത്രമാണ് കൂടുതല്‍ സ്കോര്‍ ചെയ്യാന്‍ സാധിക്കാതെ പോയത്. ഗോള്‍ സ്കോറര്‍ റാഷിദോവിന് എണ്ണം പറഞ്ഞ അവസരങ്ങള്‍ ലഭിച്ചെങ്കിലും ഖര്‍തിയ്യാത് ഗോളി അഹ്മദ് സുഫ്യാന്‍ ഹാരിസ് പോസ്റ്റിന് മുന്നില്‍ വിലങ്ങു തടിയായി.
മറ്റൊരു മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് മുഐദറിനെ കീഴടക്കി അല്‍ റയ്യാന്‍ ക്ളബ് വിലപ്പെട്ട മൂന്ന് പോയന്‍റുകള്‍ കരസ്ഥമാക്കി.
ഗറാഫയിലെ ഥാനി ബിന്‍ ജാസിം സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ 79ാം മിനുട്ടില്‍ സൂപ്പര്‍ താരം തബാട്ടയാണ് റയ്യാന്‍ ക്ളബിനായി വിജയം നേടിയത്. 16 പോയന്‍റുമായി മൂന്നാം സ്ഥാനത്താണ് റയ്യാന്‍ സ്റ്റാര്‍സ് ലീഗില്‍.
കഴിഞ്ഞ ദിവസം നടന്ന മറ്റു മത്സരങ്ങളില്‍ ഗറാഫ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് അല്‍ഖോറിനെ പരാജയപ്പെടുത്തിയപ്പോള്‍ വക്റ ശൈഹാനിയയുമായി ഓരോ ഗോളടിച്ച് സമനിലയില്‍ പിരിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.