നോബിൾ ഇന്റർനാഷനൽ സ്കൂളിൽ സംഘടിപ്പിച്ച കായിക ദിനാഘോഷ പരിപാടിയിൽനിന്ന്
ദോഹ: നോബിൾ ഇന്റർനാഷനൽ സ്കൂളിലെ കായിക ദിനാഘോഷത്തിന് പ്രൗഢോജ്ജ്വലമായ പരിസമാപ്തി. വിവിധ കാറ്റഗറികളിലായി, കായിക പ്രതിഭകൾ മാറ്റുരച്ച മത്സരങ്ങളിൽ അല്‍ സദ്ദ് സ്പോര്‍ട്സ് ക്ലബില്‍ നിന്നുള്ള അന്താരാഷ്ട്ര താരങ്ങളായ സുഫിയാനും മര്‍വാനും മുഖ്യാതിഥികളായി പങ്കെടുത്തു.
നോബിൾ ഇന്റർനാഷനൽ സ്കൂൾ ചെയര്മാന് യു. ഹുസൈന് മുഹമ്മദ് പതാക ഉയര്‍ത്തി. തുടര്‍ന്ന് മുഖ്യാതിഥി സുഫിയാന് കായിക മേള ഉദ്ഘാടനം ചെയ്തു. സ്കൂൾ ട്രാന്‍സ്പോര്‍ട്ട് ഡയറക്ടര്‍ ആര്.എസ്. മൊയ്തീന്, വൈസ് പ്രിന്‍സിപ്പല്‍, ഹെഡ് ഓഫ് സെക്ഷൻസ്, അധ്യാപകര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ഡ്രിൽ ഡാൻസ്, വിവിധ ടീമുകൾ അവതരിപ്പിച്ച മാർച്ച് പാസ്റ്റ് എന്നിവ കായിക ദിനാഘോഷത്തിന് മിഴിവേകി. തുടർന്ന് വിവിധ വിഭാഗങ്ങളിലായി വിദ്യാർഥികൾക്ക് അത്ലറ്റിക്സ് മത്സരങ്ങളും റിലേ മത്സരങ്ങളും നടത്തി. പ്രിന്‍സിപ്പല്‍ ഡോ. ഷിബു അബ്ദുല്‍ റഷീദ് സ്വാഗതവും നോബിൾ സ്കൂൾ കായിക വിഭാഗം മേധാവി സരിൽ രാജ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.