മീഡിയ വൺ കിഡ്സ് ഫാൻസ്‌ റയ്യാൻ സോൺ സംഘടിപ്പിച്ച ഐക്യദാർഢ്യ പരിപാടിയിൽ വിദ്യാർഥികൾ

മീഡിയവണിന് പ്രവാസി കുരുന്നുകളുടെ ഐക്യദാർഢ്യം

ദോഹ: കേന്ദ്ര സർക്കാർ സംപ്രേഷണം നിർത്തിവെപ്പിച്ചതിനെതിരെ മീഡിയവൺ ചാനലിന്​ ഐക്യദാർഢ്യം പ്രഖ്യാപിച്ച്​ ഖത്തറിൽ കുരുന്നുകൾ നടത്തിയ സമ്മേളനം ശ്രദ്ധേയമായി. മീഡിയവൺ കിഡ്സ് ഫാൻസ്‌ റയ്യാൻ സോൺ ആണ് പരിപാടി സംഘടിപ്പിച്ചത്. വിവിധ തരത്തിലുള്ള മീഡിയവൺ മൈക്രോഫോൺ മോഡലുമായി 13 വയസ്സ് വരെയുള്ള നിരവധി കുട്ടികൾ പ്രതിഷേധത്തിൽ അണിനിരന്നു. ആകർഷകമായ മൈക്രോഫോൺ മോഡലുകൾക്ക് ഹൈസിൻ ഐബക്, ഫാത്തിമ ഹനീൻ, സാറ, അയാൻ, ഐഷ എന്നിവർക്ക് മീഡിയവൺ മാർക്കറ്റിങ് മാനേജർ നിഷാന്ത്, ബ്യൂറോ ചീഫ് ഫൈസൽ, അഹമ്മദ് ഷാഫി, സിദ്ദീഖ്​ വേങ്ങര എന്നിവർ പ്രോത്സാഹന സമ്മാനങ്ങൾ നൽകി.

മീഡിയവൺ കിഡ്സ് ഫാൻസ്‌ റയ്യാൻ സോണൽ രക്ഷാധികാരികളായ എം.എം. അബ്ദുൽ ജലീൽ, ഷബ്‌ന ഷാഫി എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - Solidarity of expatriate children for MediaOne

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.