ദോഹ: സൗരയൂഥത്തിലെ ചൂടുകൂടിയ ഗ്രഹവും ആകാശത്തിലെ തിളക്കമേറിയ നക്ഷത്രവുമായ ശുക്രന്‍, ഖത്തറിലെ ആകാശ നിരീക്ഷകര്‍ക്ക് പുതുവര്‍ഷത്തിന്‍്റെ തുടക്കത്തില്‍ വിസ്മയകാഴ്യായി. ഖത്തര്‍ ആസ്ട്രോണമി ക്ളബ്ബാണ്, ദോഹയിലെ മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട്ട് (എംഐഎ) പാര്‍ക്കില്‍, ദൂരദര്‍ശിനിയിലൂടെ ഗ്രഹത്തെ കാണാന്‍ അവസരമൊരുക്കിയത്.
ഏഴ് ദൂരദര്‍ശിനികളാണ് വ്യത്യസ്ത കോണുകളില്‍ ഗ്രഹ നിരീക്ഷണത്തിനായി ഒരുക്കിയിരുന്നത്. ഗ്രഹത്തെകുറിച്ച് പഠിക്കുന്നതിനായി വിവിധ സ്കൂളുകളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍, പ്രൊഫഷണലുകള്‍, തുടങ്ങിയ നിരവധി സന്ദര്‍ശകരാണ് ഇവിടെയത്തെിയത്. ശുക്രനെ കൂടാതെ, ചന്ദ്രന്‍, ചൊവ്വ, ചില നക്ഷത്ര മണ്ഡലങ്ങള്‍ എന്നിവയും അടുത്ത് കാണാന്‍ എം.ഐ.എ സന്ദര്‍ശകര്‍ക്ക് അവസരമുണ്ടായി.
ഗ്യാലക്സി, ഗ്രഹങ്ങള്‍, നക്ഷത്രങ്ങള്‍ തുടങ്ങിയ ആകാശക്കാഴ്ചകള്‍ നിരീക്ഷിക്കാനും അവയെക്കുറിച്ച് പഠനം നടത്താനും താല്‍പര്യമുള്ള ഒരുസംഘം ആളുകളുടെ കൂട്ടായ്മയാണ് ഖത്തര്‍ ആസ്ട്രോണമി ക്ളബ്ബ്. ആകാശത്തെയും ജ്യോതി ശാസ്ത്രത്തെയും സ്നേഹിച്ച ഹാജി ടി മമ്മദവ് വികസിപ്പിച്ചടെുത്തതാണ് ഈ ആശയം. ഫേസ്ബുക്ക് പേജ് നിര്‍മ്മിച്ച് താല്‍പര്യമുള്ള മറ്റു വ്യക്തികളെ തേടുകയായിരുന്നു അദ്ദേഹം. അതേ സമയം, ജ്യോതി ശാസ്ത്രജ്ഞനായ ലാരിയും ഇത്തരത്തില്‍ ഒരു കൂട്ടായ്മക്കു വേണ്ടിയുള്ള അന്വേഷണത്തിലായിരുന്നു. ആകസ്മികമായാണ് അദ്ദഹേത്തെ ഫേസ്ബുക്കിലൂടെ കണ്ടുമുട്ടിയതെന്ന് ലാരി പറയുന്നു. ഖത്തറിലെ ഒരു സ്കൂളില്‍ ഫിസിക്സ് ലബോറട്ടേറിയനായ ലാരി, ആകാശത്തിലെ പ്രകാശ പ്രതിഭാസങ്ങള്‍ നിരീക്ഷിക്കുന്നതിനായി സ്ഥിരമായി മരുഭൂമിയില്‍ പോകുന്ന വ്യക്തിയാണ്. നഗ്ന നേത്രങ്ങള്‍ കൊണ്ട് കാണാവുന്ന തിളക്കമുള്ള നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും ദോഹയില്‍ നിന്നും കാണാമെന്നും എന്നാല്‍, നെബുല, ഗ്യാലക്സി തുടങ്ങിയവയെ നിരീക്ഷിക്കാന്‍ മരുഭൂമികളാണ് നല്ലതെന്നും അദ്ദേഹം പറയുന്നു. ജ്യോതിശാസ്ത്രം ഇഷ്ടപ്പെടുന്നവര്‍ എല്ലായ്പ്പോഴും ആകാശനിരീക്ഷണത്തിലായിരിക്കും. കൈയില്‍ ദൂരദര്‍ശിനിയുമായി ആകാശത്തിനു കീഴില്‍ എവിടെയും അവര്‍ക്ക് നടക്കാം.
ക്ളബ്ബിന്‍്റെ പ്രവര്‍ത്തനങ്ങളെല്ലാം ഫേസ്ബുക് പേജില്‍ അപ്ഡേറ്റ് ചെയ്യുന്നത് വഴി കുട്ടികളെയും മുതിര്‍ന്നവരെയുമെല്ലാം ആകാശനിരീക്ഷണത്തിലേക്ക് ആകര്‍ശിക്കാന്‍ സാധിക്കുന്നതായും അദ്ദേഹം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.