?????????? ????? ???????????? ???? ???? ???????

ശക്തിമാന്‍ പട്ടം നിലനിര്‍ത്തി ഫഹദ് അല്‍ ഹദ്ദാദ്

ദോഹ: ഖത്തറിലെ ശക്തിമാനായി ഫഹദ് അല്‍ ഹദ്ദാദിനെ വീണ്ടും തെരെഞ്ഞെടുത്തു. ആസ്പയര്‍ സോണ്‍ ഫൗണ്ടേഷന്‍ നടത്തിയ സ്ട്രോങെസ്റ്റ്മാന്‍ ചാമ്പ്യന്‍ഷിപ്പിലാണ് ഫഹദ് അല്‍ ഹദ്ദാദ് തന്‍െറ സ്ഥാനം നിലനിര്‍ത്തിയത്. 
അതേസമയം, വിദേശികളുടെ വിഭാഗത്തില്‍ കെനിയക്കാരനായ ക്രിസ്റ്റഫര്‍ ഒകെച്ച് ഒന്നാം സ്ഥാനം നേടി. 
മുന്‍വര്‍ഷത്തേക്കാളേറെ കാണികള്‍ ഒഴുകിയത്തെിയപ്പോള്‍ മത്സരത്തിന് വീറും വാശിയും കൂടി. ആയിരത്തിലധികം ആളുകളാണ് ചാമ്പ്യന്‍ഷിപ്പ് കാണാന്‍ ആസ്പയറിലത്തെിയത്. 
ഹമദ് അല്‍ ജയ്ദ, ഫഹദ് അല്‍ മാദിദ് എന്നിവര്‍ വീണ്ടും ഹദ്ദാദിന് മുന്നില്‍ അടിയറവ് പറയുകയായിരുന്നു. കഴിഞ്ഞ വര്‍ഷവും ഇവര്‍ക്ക് തന്നെയായിരുന്നു യഥാക്രമം രണ്ടും മൂന്നും സ്ഥാനം. താമര്‍ അല്‍ കുവാരി, അബ്ദുല്ല അല്‍ മുഹന്നദി, ഖമീസ് അല്‍ കുലൈഫി എന്നിവരും ശക്തിമാന്‍ പോരാട്ടത്തില്‍ അണിചേര്‍ന്നിരുന്നു. 
വിദേശി വിഭാഗത്തില്‍, പോര്‍ച്ചുഗീസ് താരമായ റിക്കോര്‍ഡോ ഫെരേര രണ്ടാം സ്ഥാനവും ഈജിപ്ഷ്യന്‍ താരം മുഹമ്മദ് ദുവൈദര്‍ മൂന്നാം സ്ഥാനവും നേടി. ജേതാക്കള്‍ക്ക് ട്രോഫിയും കാശ് അവാര്‍ഡും ലഭിക്കും. 
മുമ്പത്തെ ചാമ്പ്യന്‍ഷിപ്പുകളേക്കാറെ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു ഇത്തവണയെന്നും രണ്ടാം തവണയും വിജയിയായതില്‍ അഭിമാനിക്കുന്നുവെന്നും നാല്‍പതുകാരനായ ഹദ്ദാദ് മത്സരശേഷം പറഞ്ഞു. 
വലിയ മണല്‍ ചാക്ക് പൊക്കുക, ട്രക്ക് വലിക്കുക, ഭീമന്‍ ചക്രം മറിച്ചിടുക, ഇരുമ്പ് ദണ്ഡ് ചുമക്കുക തുടങ്ങിയവയായിരുന്നു മത്സര ഇനങ്ങള്‍. താരങ്ങളുടെ ചടുലത, വേഗത തുടങ്ങിയവയും മത്സരഫലത്തെ സ്വാധീനിക്കും. വിവിധ ഇനങ്ങളിലെ പോയിന്‍റുകള്‍ അടിസ്ഥാനമാക്കിയാണ് വിജയികളെ നിശ്ചയിക്കുക. 
 
Tags:    
News Summary - Shakthiman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.