ദോഹ: മാരിയറ്റ് ഇൻറർനാഷനലിന് കീഴിലുള്ള ന്യൂയോർക്കിലെ പ്രശസ്ത സെൻറ് റീജസ് ഹോ ട്ടൽ സൗധം ഇനി ഖത്തർ ഇൻവെസ്റ്റ്മെൻറ് അതോറിറ്റിക്ക് (ക്യു.ഐ.എ) സ്വന്തം. ഖത്തർ പരമാധികാര സാമ്പത്തിക ഫണ്ടായ ഖത്തർ ഇൻവെസ്റ്റ്മെൻറ് അതോറിറ്റി 310 ദശലക്ഷം ഡോളർ മുടക്കിയാണ് ഏറെ പ്രശസ്തമായ മാൻഹട്ടൻ േപ്രാപർട്ടി സ്വന്തമാക്കിയത്. ആഡംബര ബ്രാൻഡുകളിലൊന്നായ സെൻറ് റീജസിെൻറ ലോഞ്ചിങ് പോയൻറ് കൂടിയായ ന്യൂയോർക്കിലെ ഹോട്ടൽ സൗധം 1904ലാണ് സ്ഥാപിക്കപ്പെട്ടത്. മാഡിസൺ അവന്യൂവിനും ഫിഫ്ത് അവന്യൂവിനും ഇടയിലായി ജോൺ ജേക്കബ് ആസ്റ്റർ നാലാമനാണ് ഹോട്ടൽ പണികഴിപ്പിച്ചത്.
ന്യൂയോർക്ക് സെൻറ് റീജസ് കൂടി സ്വന്തമാക്കിയതോടെ ആഗോള തലത്തിൽ ഖത്തർ ഇൻവെസ്റ്റ്മെൻറ് അതോറിറ്റിയുടെ പ്രധാന മുതൽക്കൂട്ടായി ഇത് മാറും. സെൻറ് റീജസ് ന്യൂയോർക്ക് ഖത്തർ ഇൻവെസ്റ്റ്മെൻറ് അതോറിറ്റിക്ക് കീഴിലായെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ മാരിയറ്റ് തന്നെയായിരിക്കും ഹോട്ടലിെൻറ പ്രവർത്തനത്തിന് മേൽനോട്ടം വഹിക്കുക. ആഗോളതലത്തിൽ 7000ത്തിലധികം ഹോട്ടലുകളാണ് മാരിയറ്റ് പ്രവർത്തിപ്പിക്കുന്നത്. എന്നാൽ, വളരെ ചുരുക്കം ഹോട്ടലുകൾ മാത്രമേ കമ്പനിക്ക് സ്വന്തമായിട്ടുള്ളൂ. സ്റ്റാർവുഡ് ഹോട്ടൽസ് ആൻഡ് റിസോർട്ട്സിൽനിന്ന് 2016ലാണ് മാൻഹാട്ടൻ ഹോട്ടൽ മാരിയറ്റ് വാങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.