ദോഹ: വ്യോമപാത ഭാഗികമായി തുറന്ന സാഹചര്യത്തിൽ ദോഹയിലേക്കും തിരിച്ചുമുള്ള വിമാന സർവിസുകൾ ക്രമാനുഗതമായി വർധിപ്പിക്കുകയാണെന്നും പരിഷ്കരിച്ച ഷെഡ്യൂൾ പുറത്തിറക്കിയിട്ടുണ്ടെന്നും ഖത്തർ എയർവേയ്സ് അറിയിച്ചു. ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റിയുമായി സഹകരിച്ച് പ്രത്യേക ഷെഡ്യൂളുകൾ ക്രമീകരിച്ച് 50 ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് നിലവിൽ ഖത്തർ എയർവേസ് സർവിസ് നടത്തുന്നുണ്ട്.
പുതിയ ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിട്ടുള്ള വിമാനങ്ങളിൽ സ്ഥിരീകരിച്ച ടിക്കറ്റുകൾ കൈവശമുള്ള യാത്രക്കാരെ അധികൃതർ ബന്ധപ്പെടുന്നതാണ്. ഖത്തർ എയർവേസ് വെബ്സൈറ്റ് അല്ലെങ്കിൽ മൊബൈൽ ആപ്പ് വഴി യാത്രക്കാർ അവരുടെ കോൺടാക്റ്റ് വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പാക്കുക. സ്ഥിരീകരിച്ച ടിക്കറ്റ് കൈവശമില്ലാതെ യാത്രക്കാർ എയർപോർട്ടിലേക്ക് വരേണ്ടതില്ലെന്ന് ഖത്തർ എയർവേസ് അധികൃതർ ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.