എ​ല്ലാ ആ​ക്ര​മ​ണ​വും ഉ​ട​ൻ നി​ർ​ത്ത​ണം; ഇ​റാ​നോ​ട് അ​റ​ബ് രാ​ജ്യ​ങ്ങ​ൾ

ദോ​ഹ: ഇ​റാ​ന്റെ തു​ട​ർ​ച്ച​യാ​യ ആ​ക്ര​മ​ണ​ങ്ങ​ളെ ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു ജി.​സി.​സി രാ​ജ്യ​ങ്ങ​ളും ജോ​ർ​ഡ​നും. രാ​ജ്യ​ങ്ങ​ളു​ടെ പ​ര​മാ​ധി​കാ​രം, പ്ര​ദേ​ശി​ക സ​മ​ഗ്ര​ത, അ​ന്താ​രാ​ഷ്ട്ര നി​യ​മം, യു.​എ​ൻ ചാ​ർ​ട്ട​ർ എ​ന്നി​വ​യു​ടെ ന​ഗ്ന​മാ​യ ലം​ഘ​ന​മാ​ണ് ഇ​റാ​ൻ ന​ട​ത്തു​ന്ന​തെ​ന്ന് ഖ​ത്ത​ർ, കു​വൈ​ത്ത്, യു.​എ.​ഇ, ബ​ഹ്‌​റൈ​ൻ, സൗ​ദി അ​റേ​ബ്യ, ജോ​ർ​ഡ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ൾ സം​യു​ക്ത പ്ര​സ്താ​വ​ന​യി​ൽ ചൂ​ണ്ടി​കാ​ട്ടി.

മേ​ഖ​ല​യി​ലെ രാ​ജ്യ​ങ്ങ​ൾ​ക്കും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ​ക്കും നേ​രെ ന​ട​ത്തി​യ ആ​ക്ര​മ​ണ​ങ്ങ​ൾ അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണ്. പ്രോ​ക്സി​ക​ളു​ടെ ഉ​പ​യോ​ഗം ഉ​ൾ​പ്പെ​ടെ അ​യ​ൽ രാ​ജ്യ​ങ്ങ​ൾ​ക്കെ​തി​രാ​യ എ​ല്ലാ ആ​ക്ര​മ​ണ​വും ഭീ​ഷ​ണി​യും ഉ​ട​ന​ടി നി​ർ​ത്ത​ണ​മെ​ന്ന് ഇ​റാ​നോ​ട് ഈ ​രാ​ജ്യ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

മാതൃരാജ്യത്തിന്റെയും ജനങ്ങളുടെയും സുരക്ഷ നിലനിർത്തുന്നതിൽ ശക്തമായ കവചമായും കാവൽക്കാരായും പ്രവർത്തിക്കുന്ന സായുധ സേനയെയും സുരക്ഷാ വിഭാഗങ്ങളുടെ സേവനങ്ങളെയും അറബ് രാജ്യങ്ങൾ അഭിനന്ദിച്ചു. തങ്ങളുടെ പരമാധികാരം, സുരക്ഷ, സ്ഥിരത എന്നിവ സംരക്ഷിക്കുന്നതിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശവു​ം ആവർത്തിച്ചു.

Tags:    
News Summary - All aggression must stop immediately; Arab states tell Iran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.