പാ​ഠ​പു​സ്ത​ക കൈ​മാ​റ്റ​ത്തി​ന് വെ​ബ്സൈ​റ്റ് ഒ​രു​ക്കി വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ

ദോ​ഹ: ഖ​ത്ത​റി​ലെ വി​വി​ധ ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ളി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ ഉ​പ​യോ​ഗി​ച്ച പു​സ്ത​ക​ങ്ങ​ൾ കൈ​മാ​റു​ന്ന​തി​നാ​യി വെ​ബ്സൈ​റ്റ് ഒ​രു​ക്കി വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ. സ്റ്റു​ഡ​ൻ​സ് ഇ​ന്ത്യ ഖ​ത്ത​റി​ന്റെ​യും ഗേ​ൾ​സ് ഇ​ന്ത്യ ഖ​ത്ത​റി​ന്റെ​യും സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പാ​ഠ​പു​സ്ത​ക​ങ്ങ​ൾ കൈ​മാ​റാ​നു​ള്ള വെ​ബ്സൈ​റ്റ് ത​യാ​റാ​ക്കി​യ​ത്.

ക​ഴി​ഞ്ഞ അ​ധ്യാ​യ​ന വ​ർ​ഷ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ഉ​പ​യോ​ഗി​ച്ച പു​സ്ത​ക​ങ്ങ​ൾ ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് കൈ​മാ​റു​ക​യാ​ണ് വെ​ബ്സൈ​റ്റി​ന്റെ ല​ക്ഷ്യം. 'ദോ​ഹ ബു​ക് ഷെ​ൽ​ഫ്' എ​ന്ന പേ​രി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ, വാ​ർ​ത്ത​യി​ൽ ത​ന്നി​രി​ക്കു​ന്ന ക്യൂ.​ആ​ർ കോ​ഡ് വ​ഴി​യോ https://siq.cicqatar.org എ​ന്ന വെ​ബ്സൈ​റ്റ് വ​ഴി​യോ പ്ര​വേ​ശി​ക്കാം.വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​രു​ടെ പു​സ്ത​കം സം​ഭാ​വ​ന ന​ൽ​കാ​നും, ആ​വ​ശ്യ​മു​ള്ള ക്ലാ​സി​ലേ​ക്ക് വേ​ണ്ട പു​സ്ത​ക​ങ്ങ​ൾ ശേ​ഖ​രി​ക്കാ​നും വെ​ബ്സൈ​റ്റി​ൽ സൗ​ക​ര്യ​മു​ണ്ട്. പു​സ്ത​കം ന​ൽ​കു​ന്ന​വ​ർ​ക്ക് ഇ​തു സം​ബ​ന്ധി​ച്ച് വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ അ​പ്‌​ലോ​ഡ് ചെ​യ്യാം.

തു​ട​ർ​ന്ന് ആ​വ​ശ്യ​ക്കാ​ർ ഈ ​പു​സ്ത​ക​ങ്ങ​ൾ​ക്കാ​യി റി​ക്വ​സ്റ്റ് ചെ​യ്യും. ഈ ​റി​ക്വ​സ്റ്റ് പു​സ്ത​കം സം​ഭാ​വ​ന ന​ൽ​കാ​ൻ സ​ന്ന​ദ്ധ​നാ​യ വ്യ​ക്തി അ​പ്രൂ​വ് ചെ​യ്യു​ന്ന​തോ​ടെ പു​സ്ത​കം ആ​വ​ശ്യ​മു​ള്ള വ്യ​ക്തി​ക​ൾ​ക്ക്, അ​ദ്ദേ​ഹ​വു​മാ​യി വാ​ട്സ്ആ​പ്പ് വ​ഴി ബ​ന്ധ​പ്പെ​ടാ​നും പു​സ്ത​കം ശേ​ഖ​രി​ക്കാ​നും സാ​ധി​ക്കും. വ​ർ​ഷ​ങ്ങ​ളാ​യി സ്റ്റു​ഡ​ൻ​സ് ഇ​ന്ത്യ​യും ഗേ​ൾ​സ് ഇ​ന്ത്യ​യും ന​ട​ത്തി​വ​രു​ന്ന പു​സ്ത​ക കൈ​മാ​റ്റം പ​രി​പാ​ടി​യു​ടെ തു​ട​ർ​ച്ച​യാ​ണ് ഈ ​വ​ർ​ഷ​വും വി​പു​ല​മാ​യ തോ​തി​ൽ പു​സ്ത​ക​ങ്ങ​ൾ കൈ​മാ​റാ​ൻ സം​വി​ധാ​നം ഒ​രു​ക്കി​യ​ത്.

പ​രി​സ്ഥി​തി സൗ​ഹൃ​ദ​മാ​യ വി​ദ്യാ​ഭ്യാ​സ സം​സ്കാ​രം വ​ള​ർ​ത്തി​യെ​ടു​ക്കു​ക​യും വി​ദ്യാ​ഭ്യാ​സ ചെ​ല​വ് ചു​രു​ക്കു​ക​യു​മാ​ണ് പ​രി​പാ​ടി​യു​ടെ ല​ക്ഷ്യ​മെ​ന്ന് സം​ഘാ​ട​ക​ർ പ​റ​ഞ്ഞു. ഖ​ത്ത​റി​ലെ മു​ഴു​വ​ൻ ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ളി​ലെ​യും ഒ​ന്നു മു​ത​ൽ പ്ല​സ് ടു ​വ​രെ​യു​ള്ള പു​സ്ത​ക​ങ്ങ​ൾ കൈ​മാ​റാ​ൻ ദോ​ഹ ബു​ക്ക് ഷെ​ൽ​ഫി​ൽ സൗ​ക​ര്യ​മു​ണ്ട്.

Tags:    
News Summary - Student group sets up website for textbook exchange

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.