ദോഹ: പശ്ചിമേഷ്യയിലെ മാറിവരുന്ന സാഹചര്യത്തിൽ വിദേശ എയർ ലൈനുകൾ പ്രവർത്തനം ആരംഭിച്ചത് കണക്കിലെടുത്ത് ഇന്ത്യൻ വിമാന കമ്പനികളും സർവിസുകൾ നടത്തുന്നതിനായി നിലവിൽ വെച്ചിട്ടുള്ള വ്യവസ്ഥകൾ പുനഃപരിശോധിക്കണമെന്നും ഖത്തർ അടക്കമുള്ള ജി.സി.സി രാജ്യങ്ങളിലേക്ക് വിമാന സർവിസ് നടത്താൻ ആവശ്യമായ നിർദേശങ്ങൾ നൽകണമെന്നും ആവശ്യപ്പെട്ട് ഗൾഫ് കാലിക്കറ്റ് പാസഞ്ചേഴ്സ് അസോസിയേഷൻ ഖത്തർ (ഗപാഖ്) കേന്ദ്ര വ്യാമയാന മന്ത്രാലയം, കേരള മുഖ്യമന്ത്രി, കേരളത്തിൽ നിന്നുള്ള എം.പിമാർ എന്നിവർക്ക് കത്തയച്ചു.
ചർച്ചയിൽ പ്രസിഡന്റ് കെ.കെ. ഉസ്മാൻ, ജനറൽ സെക്രട്ടറി ഫരീദ് തിക്കോടി, ഓർഗനൈസിങ് സെക്രട്ടറി അബ്ദുൽ റഊഫ് കൊണ്ടോട്ടി, ടി.എം.സി. അൻവർ സാദത്ത്, ഹബീബ് റഹ്മാൻ കിഴിശ്ശേരി, അമീൻ കൊടിയത്തൂർ, മശ്ഹൂദ് തിരുത്തിയാട്, കോയ കൊണ്ടോട്ടി, സുബൈർ ചെറുമോത്ത്, ശാഫി മൂഴിക്കൽ, എ.ആർ. അബ്ദുൽ റഹ്മാൻ, കരിം ഹാജി മേമുണ്ട തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.