ഹുക്ക വലി കേന്ദ്രങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി  1000 മീറ്റര്‍ അകലം പാലിക്കണം

ദോഹ: രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ഹുക്ക വലി സെന്‍ററുകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും മസ്ജിദുകളുമായും ആയിരം മീറ്റര്‍ അകലം പാലിക്കണമെന്ന് സാമ്പത്തിക വാണിജ്യ മന്ത്രാലയം കര്‍ശന നിയന്ത്രണം പ്രഖ്യാപിച്ചു. 
സെന്‍ററുകള്‍ രാത്രി 12 മണി വരെ മാത്രമേ തുറക്കാന്‍ പാടുള്ളൂ.
18  വയസ്സിന് താഴെ പ്രായമുള്ളവരെ ഹുക്ക സെന്‍ററില്‍ പ്രവേശിക്കരുതെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. ഹോട്ടലുകളില്‍ നീന്തല്‍ കുളങ്ങള്‍ക്കരികിലും പാര്‍ക്കുകളിലും ഹുക്ക ഉപയോഗം കര്‍ശനമായി വിലക്കിയിട്ടുണ്ട്. പെട്രോള്‍ സ്റ്റേഷനുകളില്‍ നിന്ന് ആയിരം മീറ്റര്‍ അകലത്തില്‍ മാത്രമേ ഇനി ഹുക്ക സെന്‍ററുകള്‍ പ്രവര്‍ത്തിക്കാവൂ. 
തൊട്ടടുത്ത കടയുമായി 500 മീറ്റര്‍ അകലം പാലിക്കണമെന്നും പുതിയ നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. 
ഹുക്ക സെന്‍ററുകള്‍ കടക്ക് പുറത്ത് കസേരയിട്ട് സൗകര്യം ഒരുക്കരുതെന്ന് ഈ നിര്‍ദേശത്തില്‍ ആവശ്യപ്പെടുന്നു. കേന്ദ്രങ്ങളുടെ വാതിലുകള്‍ എല്ലാ സമയവും അടഞ്ഞ് തന്നെയിരിക്കണം. 
ഏതെങ്കിലും തരത്തില്‍ ഹുക്കയുടെ പുക പുറത്തേക്ക് പോകാന്‍ കാരണമാകരുത്. ഹുക്ക വലിക്കാനുള്ള സൗകര്യത്തോടൊപ്പം ഭക്ഷണ സാധനങ്ങള്‍ വില്‍ക്കുകയും ചെയ്യുന്ന സെന്‍ററുകളാണെങ്കില്‍ പുകവലിക്കുന്നവര്‍ക്കും വലിക്കാത്തവര്‍ക്കും പ്രത്യേകം പ്രത്യേകം സ്ഥലം നിശ്ചയിച്ചിരിക്കണം. 
 

Tags:    
News Summary - School

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.