ദോഹ: ആത്മവിശുദ്ധിയുടെ നാളുകളായി വിശുദ്ധ റമദാനെത്തുകയാണ്. പ്രാർഥനാനാളുകൾക്കൊപ്പം രുചിയിലും സമ്പന്നമാണ് റമദാൻ. ഇഫ്താറിനൊരുക്കുന്ന വിഭവങ്ങളുടെ മികച്ച രുചിക്കൂട്ടുകൾ നിങ്ങളുടെ അറിവിലുണ്ടെങ്കിൽ അവ വായനക്കാരുമായി പങ്കുവെക്കാൻ ഖത്തറിലെ പ്രവാസികൾക്ക് ‘ഗൾഫ് മാധ്യമം’ അവസരം നൽകുന്നു. രുചികരവും ആരോഗ്യപ്രദവുമായ പാചകങ്ങളുടെ കൂട്ടുകൾ ‘ഗൾഫ് മാധ്യമം-റമദാൻ രുചി’യിലൂടെ പങ്കുവെക്കാവുന്നതാണ്. നിങ്ങളുടെ ഇഷ്ടങ്ങളിൽ തയാറാക്കിയതും വേറിട്ടതുമായ ഇഫ്താർ സ്പെഷൽ വിഭവങ്ങളുടെ കൂട്ടുകൾ കുറിപ്പായി ചിത്രം സഹിതം ഗൾഫ് മാധ്യമത്തിലേക്ക് അയക്കൂ.
തിരഞ്ഞെടുക്കുന്നവ പ്രസിദ്ധീകരിക്കും. ഒപ്പം, മികച്ച 10 റെസിപ്പികൾക്ക് സമ്മാനവുമുണ്ട്. റെസിപ്പി, വിഭവത്തിന്റെ ഫോട്ടോ, സ്വന്തം ഫോട്ടോ എന്നിവ സഹിതം മാർച്ച് 18നുമുമ്പായി അയക്കണം. ഇ-മെയിൽ: qatar@gulfmadhyamam.net, വാട്സ്ആപ്: 55284913.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.