കരുതലിൻെറ റമദാൻ തമ്പുകൾ തുറക്കാം

തമ്പുകളില്ലാത്ത നോമ്പുകാലം. എങ്കിലും മനസുകളിൽ സ്​നേഹത്തിൻെറ തമ്പുകൾ എപ്പോഴും തുറന്നിരിക്കും. കോവിഡ്​കാ ലത്ത്​ വീടകങ്ങളിലാണ്​ റമദാനിലെ നമസ്​കാരങ്ങളും പ്രാർഥനകളും. പള്ളികൾ അടഞ്ഞുതന്നെ കിടക്കുന്നു. ആശങ്കക്ക്​ വകയി ല്ല, സർക്കാറിൻെറ നിർദേശങ്ങളെല്ലാം പാലിച്ച്​ വീടുകളിൽ തന്നെ കഴിയുക. അടിയന്തരഘട്ടങ്ങളിലല്ലാതെ പുറത്തിറങ്ങരുത്​. പുറത്തിറങ്ങുന്നി​െല്ലങ്കിലും അന്യൻെറ വിശപ്പറിയാതെ പോകരുത്​ നാമോരോരുത്തരും. കോവിഡുമായി ബന്ധ​െപ്പട്ട്​ സമസ്​തമേഖലകളിലും നിയന്ത്രണങ്ങളാണ്​. അന്നന്നുള്ള പണി ചെയ്​ത്​ അന്നത്തിന്​ വകതേടിയിരുന്നവരുടെ ജീവിതം കനത്ത പ്രതിസന്ധിയിൽ ഉഴലുകയാണ്​.


സർക്കാറും സന്നദ്ധ സംഘടനകളും ആവുംവിധം എല്ലാം ചെയ്യുന്നുണ്ട്​. എങ്കിലും നമ്മളുമായി ബന്ധപ്പെട്ട ഒരു പക്ഷേ ഓഫിസിലെ തൂപ്പുകാരനായിരിക്കാം, അയാളുമായി ബന്ധമുള്ള മറ്റാരെങ്കിലുമായിരിക്കാം എല്ലാവരുടേയും കാര്യത്തിൽ കരുതൽവേണം. അടിസ്​ഥാന ആവശ്യങ്ങൾക്കായി കഷ്​ടപ്പെടുന്നവരുടെ കാര്യങ്ങൾ അന്വേഷിക്കുക. എല്ലാ സൗകര്യങ്ങളോടും വീടുകളിലിരിക്കുന്നവരുടെ ബാധ്യത ഈ കാലത്ത്​ കൂടുതലാണെന്ന്​ ഓർക്കാം.
ഖത്തർ എല്ലാ കാര്യത്തിലും മാതൃകയെന്ന പോലെ കോവിഡ്​കാലത്തും അതിൻെറ സ്​നേഹം നീട്ടുകയാണ്​. ഖത്തർ ചാരിറ്റിയും റെഡ്​ക്രസൻറ്​ ​െസാ​ൈസറ്റിയുമൊക്കെ ലോകത്തിൻെറ വിവിധ ഭാഗങ്ങളിലെ അർഹരായ ലക്ഷക്കണക്കിന്​ ആളുകൾക്കാണ്​ റമദാനിലടക്കം ഭക്ഷണമടക്കമുള്ള സഹായങ്ങൾ എത്തിക്കുന്നത്​. ‘അയൽവാസി പട്ടിണി കിടക്കു​േമ്പാൾ വയറുനിറച്ചുണ്ണുന്നവൻ നമ്മിൽ പെട്ടവനല്ല’ എന്നാണല്ലോ നബിവചനം.

Tags:    
News Summary - ramadan-qatar-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.