റമദാൻ അരികെ, മാംസലഭ്യത ഉറപ്പാക്കി മന്ത്രാലയം

ദോഹ: വിശുദ്ധ റമദാൻ വിളിപ്പാടകലെ എത്തിയിരിക്കെ പ്രാദേശിക വിപണിയിലെ ആവശ്യത്തിനനുസരിച്ച് ഭക്ഷ്യസാധനങ്ങൾ ലഭ് യമാക്കാൻ വൻനടപടികൾ. മാംസ വിതരണം ഉറപ്പാക്കാൻ ഊർജിത നടപടികളുമായി മുനിസിപ്പാലിറ്റി പരിസ്​ഥിതി മന്ത്രാലയവും വിദ ാം ഫുഡ് കമ്പനിയും കൈകോർക്കുന്നു.
റമദാനിലും ബലിപെരുന്നാൾ ദിവസങ്ങളിലും പ്രാദേശിക ഫാമുകളിൽ നിന്നും ചെമ്മരിയ ാടുകളെ വിൽക്കാൻ മന്ത്രാലയത്തിന് കീഴിലെ അനിമൽ വെൽത്ത് വകുപ്പ് ദേശീയ സംരംഭം ആരംഭിച്ചിട്ടുണ്ട്. ചെമ്മരിയാടുകളുടെ പ്രാദേശിക ഉൽപാദനം േപ്രാത്സാഹിപ്പിക്കുകയെന്നതാണ് ഇതി​െൻറ ലക്ഷ്യം.
പ്രാദേശിക കാലി ഫാമുകൾക്ക് ആവശ്യമായ പിന്തുണയും കാലികളുടെ വിപണനവും ലക്ഷ്യം വെച്ചുള്ള ദേശീയ പദ്ധതിക്ക് കഴിഞ്ഞ വർഷമാണ് മന്ത്രാലയം തുടക്കം കുറിച്ചത്.


പദ്ധതിയിൽ അംഗത്വമെടുത്തവർക്ക്​ അൽ അവാസി, സിറിയൻ, അൽ നജ്ദി, അൽ ഹരി, അറബി ഇനങ്ങളിലുള്ള ചെമ്മരിയാടുകളെ മന്ത്രാലയം ലഭ്യമാക്കും.
മന്ത്രാലയത്തി​െൻറ ദേശീയ സംരംഭം വഴി വിൽക്കണമെങ്കിൽ ആടിന് ചുരുങ്ങിയത് 30 കിലോഗ്രാമെങ്കിലും തൂക്കവും നാല് മുതൽ 18 മാസം വരെ പ്രായവും ഉണ്ടായിരിക്കണം. ബലി പെരുന്നാൾ ദിവസങ്ങളിലേക്ക് വിൽക്കണമെങ്കിൽ ആടിന് ആറ് മുതൽ 18 മാസം വരെ പ്രായം വേണം. തൂക്കം 35 കിലോഗ്രാമായിരിക്കണം.


റമദാനിൽ മാംസ ഉപയോഗം വർധിക്കുമെന്നും ബലി പെരുന്നാൾ അവസാനിക്കുന്നത് വരെയുള്ള ദിവസങ്ങളിലേക്കും ശേഷവും പ്രാദേശിക വിപണിയിലേക്കുള്ള ഫ്രഷ്, േഫ്രാസൺ മാംസ വിതരണം ഉറപ്പുവരുത്താൻ സമഗ്രമായ പദ്ധതി രൂപപ്പെടുത്തിയിട്ടുണ്ടെന്നും വിദാം കമ്പനി ചെയർമാൻ എഞ്ചി. മുഹമ്മദ് ബദർ അൽ സാദ പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ ഏതെങ്കിലും തലങ്ങളിൽ വിതരണം തടസ്സപ്പെടുകയാണെങ്കിൽ സമാന്തര മാർഗം കാണും.
നിലവിൽ ആസ്​േത്രലിയ, അസർബൈജാൻ, റുമാനിയ, അറബ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നെല്ലാം വിദാം കാലികളെയും ശീതീകരിച്ച മാംസവും ഇറക്കുമതി ചെയ്യുന്നുണ്ട്.

Tags:    
News Summary - ramadan-qatar-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.