റേ​ഡി​യേ​ഷ​ൻ അ​ള​വ് സാ​ധാ​ര​ണ നി​ല​യി​ൽ

ദോ​ഹ: ഖ​ത്ത​റി​ലെ റേ​ഡി​യേ​ഷ​ൻ അ​ള​വ് സു​ര​ക്ഷി​ത​​മാ​ണെ​ന്ന് പ​രി​സ്ഥി​തി കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന മ​ന്ത്രാ​ല​യം. രാ​ജ്യ​ത്തെ റേ​ഡി​യേ​ഷ​ൻ സാ​ഹ​ച​ര്യം സു​സ്ഥി​ര​മാ​ണെ​ന്നും യാ​തൊ​രു​വി​ധ റേ​ഡി​യേ​ഷ​ൻ അ​പ​ക​ട​ങ്ങ​ളും നി​ല​വി​ലി​ല്ലെ​ന്നും മ​ന്ത്രാ​ല​യം സ്ഥി​രീ​ക​രി​ച്ചു. റേ​ഡി​യേ​ഷ​ൻ മു​ൻ​കൂ​ട്ടി അ​റി​യു​ന്ന​തി​നാ​യി അ​ത്യാ​ധു​നി​ക ദേ​ശീ​യ നി​രീ​ക്ഷ സം​വി​ധാ​നം പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്നു​ണ്ട്. അ​ന്താ​രാ​ഷ്ട്ര ആ​റ്റോ​മി​ക് എ​ന​ർ​ജി ഏ​ജ​ൻ​സി​യു​ടെ മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക് അ​നു​സൃ​ത​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന, രാ​ജ്യം മു​ഴു​വ​ൻ ഉ​ൾ​ക്കൊ​ള്ളു​ന്ന വി​പു​ല​മാ​യ റേ​ഡി​യേ​ഷ​ൻ നി​രീ​ക്ഷ​ണ -മു​ൻ​കൂ​ർ മു​ന്ന​റി​യി​പ്പ് സം​വി​ധാ​ന​മാ​ണി​ത്. വാ​യു, ക​ര, ക​ട​ൽ എ​ന്നീ പ​രി​സ്ഥി​തി​ക​ളി​ലെ റേ​ഡി​യേ​ഷ​ൻ അ​ള​വ് പ്ര​ത്യേ​കം നി​രീ​ക്ഷി​ക്കു​ന്നു​ണ്ടെ​ന്നും മ​ന്ത്രാ​ല​യം പ​റ​ഞ്ഞു.

രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഇ​ട​ങ്ങ​ളി​ലാ​യി മോ​ണി​റ്റ​റി​ങ് സ്റ്റേ​ഷ​നു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. റേ​ഡി​യേ​ഷ​ൻ നി​രീ​ക്ഷ​ണ വി​വ​ര​ങ്ങ​ൾ വി​ശ​ക​ല​നം ചെ​യ്യു​ന്ന​തി​നാ​യി ആ​ധു​നി​ക സെ​ൻ​ട്ര​ൽ യൂ​ണി​റ്റും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. എ​ല്ലാ മോ​ണി​റ്റ​റി​ങ് സ്റ്റേ​ഷ​നു​ക​ളു​മാ​യും ഈ ​യൂ​ണി​റ്റ് നേ​രി​ട്ട് ബ​ന്ധി​പ്പി​ച്ചി​രി​ക്കു​ന്നു. റേ​ഡി​യേ​ഷ​ന്റെ അ​ള​വ് നി​ര​ന്ത​രം നി​രീ​ക്ഷി​ക്കു​ക​യും കൃ​ത്യ​സ​മ​യ​ത്ത് മു​ന്ന​റി​യി​പ്പു​ക​ൾ ന​ൽ​കു​ക​യും ചെ​യ്യും. 24 മ​ണി​ക്കൂ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന ഈ ​യൂ​ണി​റ്റ് ഏ​റ്റ​വും പു​തി​യ സാ​ങ്കേ​തി​ക സം​വി​ധാ​ന​ങ്ങ​ളാ​ൽ സ​ജ്ജ​മാ​ണ്. രാ​ജ്യ​ത്തെ റേ​ഡി​യേ​ഷ​ൻ വി​വ​ര​ങ്ങ​ൾ ത​ത്സ​മ​യം വി​ശ​ക​ല​നം ചെ​യ്യാ​നും സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നും ഈ ​കേ​ന്ദ്രീ​കൃ​ത സം​വി​ധാ​നം സ​ഹാ​യി​ക്കും. ല​ഭി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ കൃ​ത്യ​മാ​യി വി​ശ​ക​ല​നം ചെ​യ്യു​ക​യും ആ​വ​ശ്യ​മെ​ങ്കി​ൽ മാ​ത്രം അ​ല​ർ​ട്ടു​ക​ൾ പു​റ​പ്പെ​ടു​വി​ക്കു​ക​യും ചെ​യ്യും. എ​ല്ലാ മോ​ണി​റ്റ​റി​ങ് സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്നു​മു​ള്ള പ്ര​തി​ദി​ന ക​ണ​ക്കു​ക​ൾ പ്ര​കാ​രം നി​ല​വി​ൽ റേ​ഡി​യേ​ഷ​ൻ അ​ള​വ് സാ​ധാ​ര​ണ നി​ല​യി​ലാ​ണെ​ന്നും മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Tags:    
News Summary - Radiation levels are normal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.