ദോഹ: ഖത്തറിലെ പ്രമുഖ ബാങ്കായ ഖത്തർ ഇസ്ലാമിക് ബാങ്കിന് (ക്യു.ഐ.ബി) ദി ഏഷ്യൻ ബാങ്കർ ഗ്ലോബൽ എക്സലൻസ് ഇൻ റീട്ടെയിൽ ഫിനാൻസ് അവാർഡ്. ലോകത്തിലെ ഏറ്റവും മികച്ച ഇസ്ലാമിക് റീട്ടെയിൽ ബാങ്ക്, ഖത്തറിലെ മികച്ച ഇസ്ലാമിക് റീട്ടെയിൽ ബാങ്ക് എന്നീ അംഗീകാരങ്ങളാണ് ക്യു.ഐ.ബിക്ക് ലഭിച്ചത്. ഡിജിറ്റൽ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിലും ഉപഭോക്തൃ ഇടപെടലുകളിലും വലിയ മാറ്റങ്ങൾ കൊണ്ടുവരുന്നതിലും പുരോഗതി കൈവരിച്ചതിനുമുള്ള അംഗീകാരം കൂടിയാണ് പുരസ്കാരം.
ബാങ്കിന്റെ 99 ശതമാനം ഇടപാടുകളും സ്വയംസേവന ചാനലുകളിലൂടെയാണ് നിലവിൽ നടക്കുന്നത്. ഇത് ഉപഭോക്തൃസേവനവും കാര്യക്ഷമതയും വർധിപ്പിക്കുന്നതിന് സഹായമാകുന്നു. 50 ശതമാനം വ്യക്തിഗത ധനസഹായവും ക്രെഡിറ്റ് കാർഡ് ആപ്ലിക്കേഷനുകളും ചുരുങ്ങിയ സമയത്തിനുള്ളിൽ പൂർത്തീകരിച്ച് ക്യു.ഐ.ബി മൊബൈൽ ആപ്പും ഏറെ ഉപഭോക്തൃ സൗഹൃദമായി മാറിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.