ഗതാഗതമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ബിൻ മുഹമ്മദ് ആൽഥാനി സൗദി അറേബ്യയുടെ മന്ത്രി എൻജിനീയർ സാലിഹ് ബിൻ നാസർ അൽ ജാസറുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ
ദോഹ: ഗതാഗതമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ബിൻ മുഹമ്മദ് ആൽഥാനി സൗദി അറേബ്യയുടെ ഗതാഗത, ലോജിസ്റ്റിക് സർവിസ് മന്ത്രി എൻജിനീയർ സാലിഹ് ബിൻ നാസർ അൽ ജാസറുമായി കൂടിക്കാഴ്ച നടത്തി.
ലണ്ടനിൽ നടന്ന ഇന്റർനാഷനൽ മാരിടൈം ഓർഗനൈസേഷൻ (ഐ.എം.ഒ) അസംബ്ലിയുടെ 34ാമത് സെഷനിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഇരുവരും. ഗതാഗത മേഖലകളിലെ ഉഭയകക്ഷി സഹകരണത്തെക്കുറിച്ചും ലോജിസ്റ്റിക് സേവനങ്ങൾ പുതിയ ഉയരങ്ങളിലെത്തിക്കുന്നതിനെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു.
ബ്രിട്ടൺ, അയർലൻഡ്, ഐസ്ലൻഡ് എന്നിവിടങ്ങളിലെ ഖത്തറിന്റെ അംബാസഡർമാരും ഐ.എം.ഒയിലെ ഖത്തറിന്റെ സ്ഥിരം പ്രതിനിധി ശൈഖ് അബ്ദുല്ല ബിൻ മുഹമ്മദ് ബിൻ സൗദ് ആൽഥാനിയും യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.