ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം ആൽഥാനി യു.എസ് പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തുന്നു
ദോഹ: ഔദ്യോഗിക സന്ദർശനത്തിനായി ഖത്തറിലെത്തിയ യു.എസ് കോൺഗ്രസ് അംഗങ്ങളുടെ പ്രതിനിധി സംഘവുമായി ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം ആൽഥാനി കൂടിക്കാഴ്ച നടത്തി. ഖത്തറും യു.എസും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങളെക്കുറിച്ചും അവ ശക്തിപ്പെടുത്തുന്നതിനെ കുറിച്ചും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു.
മേഖലയിലെ സംഭവവികാസങ്ങൾ, പ്രത്യേകിച്ച് ഗസ്സയിലെയും അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിലെയും സാഹചര്യങ്ങൾ തുടങ്ങിയവയും കൂടിക്കാഴ്ചയിൽ പങ്കുവെച്ചു. ഇരുരാജ്യങ്ങളും താൽപര്യമുള്ള മറ്റ് വിഷയങ്ങളും ചർച്ചാവിഷയമായി.ഗസ്സയിൽ വെടിനിർത്തൽ കരാർ പൂർണമായും നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പ്രാദേശികവും അന്തർദേശീയവുമായ കൂട്ടായ ശ്രമങ്ങൾ ആവശ്യമാണെന്ന് പ്രധാനമന്ത്രി കൂടിക്കാഴ്ചയിൽ ആവർത്തിച്ചു. മേഖലയിൽ സമാധാനവും സ്ഥിരതയും കൈവരിക്കുന്നതിന് ഇത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.