ഖ​ത്ത​റി​ലേ​ക്ക്​ പു​റ​പ്പെ​ടും​മു​മ്പ്​ കോ​സ്റ്റ​റീ​ക​ൻ ഫു​ട്​​ബാ​ൾ ടീ​മി​ന്​ നാ​ട്ടു​കാ​ർ ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ് 

വിശ്വമേളയിൽ ശേഷിക്കുന്ന രണ്ട് ടീമുകൾ ആരൊക്കെ

ദോഹ: ലോകകപ്പിന് മുമ്പായി ഖത്തർ കാൽപന്ത് ലോകത്തിന്‍റെ ശ്രദ്ധാകേന്ദ്രമാവുന്ന രണ്ടു ദിനങ്ങൾ. 32 ടീമുകൾ മാറ്റുരക്കുന്ന വിശ്വമേളയിൽ ശേഷിക്കുന്ന രണ്ട് ടീമുകൾ ആരൊക്കെയെന്ന് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ തീർപ്പാവും. വർഷാവസാനം വിശ്വപോരാട്ടത്തിനൊരുങ്ങുന്ന വേദികളിൽ അതിനുംമുമ്പേ നടക്കുന്ന ഏറ്റവും വലിയ കളിയുത്സവം എന്ന വിശേഷം, ഇന്‍റർകോണ്ടിനെന്‍റൽ പ്ലേ ഓഫ് പോരാട്ടങ്ങൾക്കുണ്ട്. തിങ്കളാഴ്ച ഖത്തർ സമയം രാത്രി ഒമ്പതിന് ഏഷ്യൻ മേഖലയിൽ നിന്നും നാലാം റൗണ്ട് കടമ്പ കടന്നെത്തുന്ന ആസ്ട്രേലിയയും ലാറ്റിനമേരിക്കയിൽ ബ്രസീലിനും അർജന്‍റീനക്കും പിന്നിലായി അഞ്ചാം സ്ഥാനക്കാരായ പെറുവും തമ്മിൽ ഏറ്റമുട്ടും.

ചൊവ്വാഴ്ച രാത്രിയാണ് കോൺകകാഫിൽ നിന്നുള്ള കോസ്റ്ററീകയും ഓഷ്യാനിയ ജേതാക്കളായ ന്യൂസിലൻഡും തമ്മിലെ അങ്കം. ഇരു മത്സരങ്ങളിലെയും വിജയികൾ, നേരിട്ട് ലോകകപ്പ് ഗ്രൂപ് റൗണ്ടിലേക്ക് യോഗ്യത നേടും എന്നതിനാൽ ബൂട്ടുകെട്ടുന്ന നാല് ടീമുകൾക്കും ജീവന്മരണ പോരാട്ടം കൂടിയാണ് പ്ലേ ഓഫ്. റയ്യാനിലെ അഹമ്മദ് ബിൻ അലി സ്റ്റേഡിയമാണ് മത്സരവേദി.

30 ടീമുകളാണ് ഇതുവരെ ലോകകപ്പിനായി ടിക്കറ്റുറപ്പിച്ചത്. നേരത്തെ അവശേഷിച്ചതിൽ ഒരു ടീമായി യൂറോപ്പിൽ നിന്നുള്ള വെയ്ൽസ് യോഗ്യത നേടിയിരുന്നു.

കോസ്റ്ററീകക്ക് സോഫ്റ്റാവും

2014ൽ ക്വാർട്ടർ ഫൈനലിസ്റ്റും 2018ൽ ഗ്രൂപ് റൗണ്ടിൽ മടങ്ങിയവരുമായ കോസ്റ്ററീക തുടർച്ചയായി മൂന്നാം ലോകകപ്പ് കളിക്കാൻ ലക്ഷ്യമിട്ടാണ് ദോഹയിലെത്തുന്നത്. കോൺകകാഫ് മൂന്നാം റൗണ്ടിൽ നാലാം സ്ഥാനക്കാരായിരുന്നു കോസ്റ്ററീക. കാനഡ, മെക്സികോ, അമേരിക്ക ടീമുകൾ നേരിട്ട് യോഗ്യത നേടി. മൂന്നാം സ്ഥാനക്കാരായ അമേരിക്കയുമായി പോയന്‍റ് പങ്കിട്ടിട്ടും 'ലോസ് ടികോസ്' പ്ലേ ഓഫ് പരീക്ഷണത്തിലേക്ക് തള്ളപ്പെടുകയായിരുന്നു. ഗോൾ വ്യത്യാസമാണ് തിരിച്ചടിയായത്. എങ്കിലും യോഗ്യത റൗണ്ടിലെ അവസാന മത്സരങ്ങളിൽ അമേരിക്ക ഉൾപ്പെടെ കരുത്തർക്ക് നേടിയ വിജയവുമായാണ് ടീം പ്ലേ ഓഫിന് യോഗ്യത നേടിയത്.

ലോക റാങ്കിങ്ങിൽ 31ാം സ്ഥാനത്തുള്ള കോസ്റ്ററീകക്ക് നിസ്സാരക്കാരാണ് എതിരാളികളായ ന്യൂസിലൻഡ്. എങ്കിലും, കളിയുടെ ഭാഗ്യ പരീക്ഷണത്തിൽ പരിചയ സമ്പന്നനായ കോച്ച് ലൂയി ഫെർണാണ്ടോ സുവാരസിന് ഒത്തുതീർപ്പുകളില്ല.

അ​ട്ടി​മ​റി​ക്കാ​ൻ ന്യൂ​സി​ല​ൻ​ഡി​നാ​വു​മോ

ലോ​ക ഫു​ട്​​ബാ​ളി​ൽ ഏ​റ്റ​വും ദു​ർ​ബ​ല​രാ​യ ഒ​രു​സം​ഘം മാ​റ്റു​ര​ക്കു​ന്ന ഓ​ഷ്യാ​നി​യ​യി​ലെ രാ​ജാ​ക്ക​ന്മാ​രാ​ണ്​ ന്യൂ​സി​ല​ൻ​ഡ്. 190ാം റാ​ങ്കു​കാ​രാ​യ ​കൂ​ക്​ ഐ​ല​ൻ​ഡ്​ മു​ത​ൽ 137ാം റാ​ങ്കു​കാ​രാ​യ കാ​ലി​ഡോ​ണി​യ​വ​രെ മ​ത്സ​രി​ക്കു​ന്ന ഓ​ഷ്യാ​നി​യ​യി​ൽ​നി​ന്നും ഏ​റ്റ​വും മി​ക​ച്ച സം​ഘം 101ാം റാ​ങ്കു​കാ​രാ​യ ന്യൂ​സി​ല​ൻ​ഡാ​ണ്. അ​വി​ടെ നി​ന്നും ജ​യി​ച്ചെ​ത്തു​ന്ന​വ​ർ​ക്ക്​​ എ​തി​രാ​ളി​ക​ളാ​യ കോ​സ്റ്റ​റീ​ക വ​ലി​യ വെ​ല്ലു​വി​ളി​യാ​വും. ക​ട​ലാ​സി​ലെ ഈ ​ചി​ത്രം ത​ന്നെ മ​തി​യാ​വും ക​ള​ത്തി​ലെ ക​ളി​യു​ടെ ഗ​തി​യെ വ​ര​ച്ചു​കാ​ട്ടാ​ൻ. 2018 ലോ​ക​ക​പ്പ്​ പ്ലേ ​ഓ​ഫി​ൽ ​പെ​റു​വി​നെ​തി​രാ​യി​രു​ന്നു ന്യൂ​സി​ല​ന്‍ഡി​ന്‍റെ തോ​ൽ​വി. ക​ഴി​ഞ്ഞ മൂ​ന്ന്​ ലോ​ക​ക​പ്പി​ലും ​​പ്ലേ​ഓ​ഫി​ലെ ഈ ​മ​ട​ക്കം പ​തി​വു​മാ​ണ്.

ടി​ക്ക​റ്റ്​ വാ​ങ്ങാം

ദോ​ഹ: അ​ഹ​മ്മ​ദ്​ ബി​ൻ അ​ലി സ്​​റ്റേ​ഡി​യം വേ​ദി​യാ​വു​ന്ന ലോ​ക​ക​പ്പ്​ ഇ​ന്‍റ​ർ​കോ​ണ്ടി​നെ​ന്‍റ​ൽ ​പ്ലേ ​ഓ​ഫി​ന് ആ​രാ​ധ​ക​ർ​ക്ക്​​ ടി​ക്ക​റ്റു​ക​ൾ സ്വ​ന്ത​മാ​ക്കാം. tickets.qfa.qa എ​ന്ന ലി​ങ്ക്​ വ​ഴി​യാ​ണ്​ ബു​ക്കി​ങ്. തി​ങ്ക​ളാ​ഴ്ച ആ​സ്​​ട്രേ​ലി​യ പെ​റു​വി​നെ​യും, ചൊ​വ്വാ​ഴ്ച കോ​സ്റ്റ​റീ​ക ന്യൂ​സി​ല​ൻ​ഡി​നെ​യും നേ​രി​ടും. രാ​ത്രി ഒ​മ്പ​ത്​ മ​ണി​ക്കാ​ണ്​ മ​ത്സ​ര​ങ്ങ​ൾ. 30 റി​യാ​ലാ​ണ്​ മാ​ച്ച്​ ടി​ക്ക​റ്റ്​ നി​ര​ക്ക്.

ആ​വ​ർ​ത്തി​ക്കാ​ൻ സോ​ക്ക​റൂ​സ്​

ഖ​ത്ത​റി​ൽ ഒ​രാ​ഴ്ച​ക്കി​ടെ ആ​സ്​​ട്രേ​ലി​യ​ക്ക്​ ഇ​ത്​ ര​ണ്ടാം പോ​രാ​ട്ട​മാ​ണ്. ആ​ദ്യം ഏ​ഷ്യ​ൻ യോ​ഗ്യ​താ നാ​ലാം റൗ​ണ്ടി​ലാ​യി​രു​ന്നു പ​രീ​ക്ഷ​ണം. യു.​എ.​ഇ വെ​ല്ലു​വി​ളി 2-1ന്​ ​മ​റി​ക​ട​ന്ന്​​ സോ​ക്ക​റൂ​സ്​ ഇ​ന്‍റ​ർ​കോ​ണ്ടി​നെ​ന്‍റ​ലി​ന്​ യോ​ഗ്യ​ത നേ​ടി. ഉ​ശി​രോ​ടെ പോ​ര​ടി​ച്ച ഇ​മാ​റാ​ത്തി​നെ​തി​രെ മി​ക​ച്ച ഫു​ട്​​ബാ​ളി​ലൂ​ടെ ത​ന്നെ​യാ​യി​രു​ന്നു വീ​ഴ്ത്തി​യ​ത്. 2006 മു​ത​ൽ ലോ​ക​ക​പ്പി​ൽ നി​ത്യ​സാ​ന്നി​ധ്യ​മാ​യ സോ​ക്ക​റൂ​സി​ന്​ പ​ക്ഷേ, ഇ​ത്ത​വ​ണ മു​ന്നോ​ട്ടു​ള്ള യാ​ത്ര എ​ളു​പ്പ​മ​ല്ല. ​തി​ങ്ക​ളാ​ഴ്ച രാ​ത്രി​യി​ലെ പോ​രാ​ട്ട​ത്തി​ൽ ക​രു​ത്ത​രാ​യ പെ​റു​വി​നെ​ത​ന്നെ ത​ള​ക്ക​ണം.

2018 തുടരാൻ പെറു

ബ്രസീലും അർജന്‍റീനയും ഉറുഗ്വായും മാറ്റുരച്ച തെക്കനമേരിക്കൻ മേഖലയിൽ നിന്നാണ് പെറു ഇന്‍റർകോണ്ടിനെന്‍റൽ പ്ലേ ഓഫിലേക്ക് പിന്തള്ളപ്പെട്ടത്. പ്രതിഭയും താരങ്ങളുമുണ്ടായിട്ടും പലപ്പോഴും ലോകകപ്പിന്‍റെ ഫൈനൽ റൗണ്ടിൽ നിന്നും പിന്തള്ളപ്പെടുന്ന പെറു 1982നുശേഷം 2018ലാണ് ആദ്യമായി ലോകകപ്പിലെത്തിയത്. ആ കുതിപ്പ് ഇത്തവണ ആവർത്തിക്കാനും സാധ്യതകളേറെയാണ്. ലോക റാങ്കിങ്ങിൽ 22ാം സ്ഥാനത്തുള്ള ടീം യുവതാരങ്ങളുടെ തിളക്കത്തിൽ മികച്ച ഫോമിലാണ്. ഇങ്ങനെയൊക്കെയാണെങ്കിലും കളിയിൽ സ്ഥിരതയില്ലെന്നതാണ് തിരിച്ചടി. ഏത് സമയവും വീഴാനും പിന്തള്ളപ്പെടാനുമെല്ലാം സാധ്യതയുള്ളവർ എന്ന ചീത്തപ്പേരും റിക്കാർഡോ ഗാർഷ്യയുടെ ടീമിനുണ്ട്.

Tags:    
News Summary - qatar world cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.