ഭ​ക്ഷ്യ -ജ​ല സു​ര​ക്ഷ ഉ​റ​പ്പാ​ക്കും

ദോ​ഹ: പ​ശ്ചി​മേ​ഷ്യ​യി​ൽ നി​ല​നി​ൽ​ക്കു​ന്ന സം​ഘ​ർ​ഷ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലും ഖ​ത്ത​റി​ലെ വി​വി​ധ മേ​ഖ​ല​യി​ലെ സേ​വ​ന​ങ്ങ​ൾ സാ​ധാ​ര​ണ നി​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രി​യും ല​ഖ്‌​വി​യ ക​മാ​ൻ​ഡ​റു​മാ​യ ശൈ​ഖ് ഖ​ലീ​ഫ ബി​ൻ ഹ​മ​ദ് ബി​ൻ ഖ​ലീ​ഫ ആ​ൽ​ഥാ​നി.

പ്രാ​ദേ​ശി​ക സം​ഭ​വ​വി​കാ​സ​ങ്ങ​ൾ അ​ധി​കൃ​ത​ർ സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ച്ചു​വ​രു​ക​യാ​ണെ​ന്നും ഖ​ത്ത​ർ ടി.​വി​ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

രാ​ജ്യ​ത്തി​ന്റെ ഭ​ക്ഷ്യ -ജ​ല സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. നേ​ര​ത്തെ ഒ​മ്പ​ത് മാ​സ​ത്തേ​ക്കു​ണ്ടാ​യി​രു​ന്ന ഭ​ക്ഷ്യ​ശേ​ഖ​രം ഇ​പ്പോ​ൾ 18 മാ​സ​ത്തേ​ക്ക് ആ​വ​ശ്യ​മാ​യ രീ​തി​യി​ൽ ശേഖരിക്കും. ഭ​ക്ഷ്യ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ കൂ​ടു​ത​ൽ വി​ത​ര​ണ ലൈ​നു​ക​ൾ തു​റ​ന്നി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. നാ​ല് മാ​സ​ത്തെ ഉ​പ​ഭോ​ഗ​ത്തി​ന് ആ​വ​ശ്യ​മാ​യ ജ​ല​ശേ​ഖ​രം നി​ല​വി​ലു​ണ്ട്. കൂ​ടാ​തെ, ജ​ല​ത്തി​ന്റെ തു​ട​ര്‍ച്ച​യാ​യ ല​ഭ്യ​ത​യും സു​സ്ഥി​ര​ത​യും ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ദേ​ശീ​യ ജ​ല​സു​ര​ക്ഷാ പ​ദ്ധ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ക​രു​ത​ല്‍ശേ​ഖ​ര​വും സം​ഭ​ര​ണ​ശേ​ഷി​യും വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് തു​ട​ര്‍ച്ച​യാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍ത്തു. അ​ത്യാ​വ​ശ്യ മ​രു​ന്നു​ക​ൾ ഒ​മ്പ​ത് മാ​സ​ത്തേ​ക്കും, മ​റ്റ് മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ 12 മാ​സ​ത്തേ​ക്കും ല​ഭ്യ​മാ​ണ്.

അ​ബു സം​റ അ​തി​ർ​ത്തി വ​ഴി പൗ​ര​ന്മാ​രു​ടെ​യും താ​മ​സ​ക്കാ​രു​ടെ​യും തി​രി​ച്ചു​വ​ര​വ് സു​ര​ക്ഷി​ത​മാ​ക്കി. ഏ​ഴാ​യി​ര​ത്തി​ല​ധി​കം വി​ദേ​ശി​ക​ൾ​ക്കും ട്രാ​ൻ​സി​റ്റ് യാ​ത്ര​ക്കാ​ർ​ക്കും ​ഹ​മ​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം വ​ഴി യാ​ത്രാ സൗ​ക​ര്യ​മൊ​രു​ക്കി​യ​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് അ​ടി​യ​ന്ത​ര നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കാ​ൻ ​നാ​ഷ​ണ​ൽ വാ​ണി​ങ് സി​സ്റ്റം വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. വ​ത​ൻ അ​ഭ്യാ​സ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ ഈ ​മു​ന്ന​റി​യി​പ്പ് സം​വി​ധാ​നം ന​ട​പ്പി​ലാ​ക്കി​യി​രു​ന്നു.

പൊ​തു​സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നും അ​ടി​യ​ന്ത​ര മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നും ​നാ​ഷ​ണ​ൽ വാ​ണി​ങ് സി​സ്റ്റം ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. നി​ല​വി​ലെ വ​ർ​ക്ക് ഫ്രം ​ഹോം രീ​തി​യി​ൽ മാ​റ്റ​മി​ല്ലെ​ന്നും അ​പ്ഡേ​റ്റു​ക​ൾ ഔ​ദ്യോ​ഗി​ക കേ​ന്ദ്ര​ങ്ങ​ൾ വ​ഴി അ​റി​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags:    
News Summary - Food and water security will be ensured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.