ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ വി​പു​ൽ ക​മ്യൂ​ണി​റ്റി സം​ഘ​ട​ന​ നേ​താ​ക്ക​ളു​മാ​യി നടത്തിയ വെ​ർ​ച്വ​ൽ മീ​റ്റി​ങ്ങിനിടെ

കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ളെ നാ​ട്ടി​ലെ​ത്തിച്ചു; വി​വി​ധ മേ​ഖ​ല​ക​ളി​ലെ സേ​വ​ന​ങ്ങ​ൾ സാ​ധാ​ര​ണ നി​ല​യി​ൽ തു​ട​രു​ന്നു​ -ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം

ദോ​ഹ: വ്യോ​മാ​തി​ർ​ത്തി ഭാ​ഗി​ക​മാ​യി തു​റ​ന്ന​തോ​ടെ ക​ഴി​ഞ്ഞ ദി​വ​സം നി​ര​വ​ധി ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ളെ ദോ​ഹ​യി​ൽ​നി​ന്ന് നാ​ട്ടി​ലെ​ത്തി​ച്ചു. ദോ​ഹ​യി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ ഇ​ട​പെ​ട​ലി​ൽ ഖ​ത്ത​ർ എ​യ​ർ​വേ​സ് വി​മാ​ന​ങ്ങ​ളി​ൽ കൊ​ച്ചി​യി​ലേ​ക്കും മ​റ്റ് സ്ഥ​ല​ങ്ങ​ളി​ലേ​ക്കു​മാ​യി 500ഓ​ളം ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ണ് യാ​ത്ര ചെ​യ്ത​ത്. ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ ദോ​ഹ​യി​ൽ മ​ര​ണ​പ്പെ​ട്ട ര​ണ്ട് ഇ​ന്ത്യ​ക്കാ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ​യും എം​ബ​സി​യു​ടെ ഇ​ട​പെ​ട​ലി​ൽ കൊ​ച്ചി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​ൻ ഖ​ത്ത​ർ എ​യ​ർ​വേ​സ് സൗ​ക​ര്യ​മൊ​രു​ക്കി​യി​ട്ടു​ണ്ട്.

ഖ​ത്ത​ർ വ്യോ​മാ​തി​ർ​ത്തി ഭാ​ഗി​ക​മാ​യി മാ​ത്ര​മേ തു​റ​ന്നി​ട്ടു​ള്ളൂ എ​ന്ന​തി​നാ​ൽ, ഖ​ത്ത​ർ എ​യ​ർ​വേ​സ് പ​രി​മി​ത​മാ​യ സ​ർ​വി​സ് മാ​ത്ര​മാ​ണ് ന​ട​ത്തു​ന്ന​ത്. ഇ​ന്ന് മും​ബൈ​യി​ലേ​ക്ക് ഒ​രു വി​മാ​നം സ​ർ​വി​സ് ഷെ​ഡ്യൂ​ൾ ചെ​യ്തി​ട്ടു​ണ്ട്.സം​ഘ​ർ​ഷ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന്റെ ക്ഷേ​മ​ത്തി​നാ​യി എം​ബ​സി ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ക്കാ​ൻ ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ വി​പു​ൽ ക​മ്യൂ​ണി​റ്റി സം​ഘ​ട​ന​ക​ളു​ടെ നേ​താ​ക്ക​ളു​മാ​യി വെ​ർ​ച്വ​ൽ മീ​റ്റി​ങ് ന​ട​ത്തി. 100 ക​മ്യൂ​ണി​റ്റി അം​ഗ​ങ്ങ​ൾ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. യാ​ത്ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളോ മ​റ്റു കാര്യങ്ങളോ ഉ​ണ്ടെ​ങ്കി​ൽ ഹെ​ൽ​പ് ലൈ​ൻ ന​മ്പ​റു​ക​ൾ വ​ഴി എം​ബ​സി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്താം, അ​ല്ലെ​ങ്കി​ൽ അ​പെ​ക്സ് ബോ​ഡി സം​ഘ​ട​ന​ക​ളാ​യ ഐ.​സി.​സി, ഐ.​സി.​ബി.​എ​ഫ് എ​ന്നി​വ​യെ അ​റി​യി​ക്കാവുന്നതാണ്.

രാ​ജ്യ​ത്തെ സു​ര​ക്ഷാ സാ​ഹ​ച​ര്യം സു​സ്ഥി​ര​മാ​ണെ​ന്നും വി​വി​ധ മേ​ഖ​ല​ക​ളി​ലെ സേ​വ​ന​ങ്ങ​ൾ സാ​ധാ​ര​ണ നി​ല​യി​ൽ തു​ട​രു​ന്നു​ണ്ടെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ സ്ഥി​തി​ഗ​തി​ക​ൾ നി​രീ​ക്ഷി​ച്ചു വ​രു​ക​യാ​ണ്.

പൊ​തു​ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി അ​ടി​യ​ന്ത​ര മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ ആ​വ​ശ്യ​മു​ള്ള​പ്പോ​ൾ മാ​ത്ര​മാ​ണ് നാ​ഷ​ണ​ൽ വാ​ണി​ങ് സി​സ്റ്റം വ​ഴി ജാ​ഗ്ര​താ നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ക്കു​ന്ന​തെ​ന്നും മ​ന്ത്രാ​ല​യം കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​ത്ത​രം അ​ലേ​ർ​ട്ടു​ക​ളി​ൽ ന​ൽ​കി​യി​ട്ടു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ പൊ​തു​ജ​ന​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണമെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​ഭ്യ​ർ​ത്ഥി​ച്ചു.

രാ​ജ്യം‌ നേ​രി​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ൽ വി​പ​ണി സു​സ്ഥി​ര​മാ​യി നി​ല​നി​ർ​ത്തു​ന്ന​തി​നും ഭ​ക്ഷ്യ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നും വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യം വിവിധ ന​ട​പ​ടി​ക​ൾ സ്വീകരിച്ചിട്ടുണ്ട്. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നാ​യി രാ​ജ്യ​ത്തെ 60 റീ​ട്ടെ​യി​ൽ ഔ​ട്ട്‌​ലെ​റ്റു​ക​ൾ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്ത​നം ഉ​റ​പ്പാ​ക്ക​യിട്ടു​ണ്ട്. കൂ​ടാ​തെ, രാ​ജ്യ​ത്തെ 138 ഭ​ക്ഷ്യ -കു​ടി​വെ​ള്ള ഫാ​ക്ട​റി​ക​ൾ അ​വ​യു​ടെ പൂ​ർ​ണ്ണ ശേ​ഷി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നും മ​ന്ത്രാ​ല​യം സ്ഥി​രീ​ക​രി​ച്ചു. സാ​ധ​ന​ങ്ങ​ളു​ടെ ഉ​ൽ​പാ​ദ​ന​ത്തി​ലും വി​ത​ര​ണ​ത്തി​ലും ത​ട​സ്സ​മി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ പ്ര​ത്യേ​ക സം​ഘം ഫാ​ക്ട​റി​ക​ളി​ൽ നേ​രി​ട്ട് പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്.

നി​ല​വി​ലെ സാ​ഹ​ച​ര്യം മു​ത​ലെ​ടു​ത്ത് സാ​ധ​ന​ങ്ങ​ൾ​ക്ക് അ​മി​ത​വി​ല ഈ​ടാ​ക്കു​ന്ന​തും സാ​ധ​ന​ങ്ങ​ൾ പൂ​ഴ്ത്തി​വെ​ക്കു​ന്ന​തും ത​ട​യാ​ൻ ക​ർ​ശ​ന​മാ​യ പ​രി​ശോ​ധ​ന​ക​ളും മ​ന്ത്രാ​ല​യ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ തു​ട​രു​ക​യാ​ണ്. മ​ന്ത്രാ​ല​യ​ത്തി​ന്റെ മു​ൻ​കൂ​ർ അ​നു​മ​തി​യി​ല്ലാ​തെ വി​ല വ​ർ​ധി​പ്പി​ക്കു​ന്ന​ത് നി​യ​മ​വി​രു​ദ്ധ​മാ​ണ്. വി​പ​ണി​യി​ൽ എ​ന്തെ​ങ്കി​ലും ക്ര​മ​ക്കേ​ടു​ക​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ 16001 എ​ന്ന ന​മ്പ​റി​ൽ മ​ന്ത്രാ​ല​യ​ത്തെ അ​റി​യി​ക്കാം.

ഉ​പ​ഭോ​ക്താ​ക്ക​ൾ ആ​വ​ശ്യ​മു​ള്ള സാ​ധ​ന​ങ്ങ​ൾ മാ​ത്രം വാ​ങ്ങ​ണ​മെ​ന്നും, സാ​ധ​ന​ങ്ങ​ൾ സ്റ്റോ​ക്ക് ചെ​യ്യു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും മ​ന്ത്രാ​ല​യം ഓ​ർ​മ​പ്പെ​ടു​ത്തി. വി​പ​ണി​യി​ലെ ല​ഭ്യ​ത​യെ​ക്കു​റി​ച്ച് തെ​റ്റാ​യ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം. രാ​ജ്യ​ത്തെ റീ​ട്ടെ​യി​ൽ ഔ​ട്ട്‌​ലെ​റ്റു​ക​ളി​ൽ എ​ല്ലാ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളും സു​ല​ഭ​മാ​​ണെ​ന്നും യാ​തൊ​രു​വി​ധ ക്ഷാ​മ​വു​മി​ല്ലെ​ന്നും മ​ന്ത്രാ​ല​യം ഉ​റ​പ്പു​ന​ൽ​കു​ന്നു.

Tags:    
News Summary - More Indian expatriates brought back to the country

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.