ദോഹ: ഗോളശാസ്ത്രപ്രകാരം മാർച്ച് 20 വെള്ളിയാഴ്ച ചെറിയ പെരുന്നാൾ ആവാൻ സാധ്യതയുണ്ടെന്ന് ഖത്തർ കലണ്ടർ ഹൗസിന്റെ പ്രവചനം.
ഗോളശാസ്ത്ര കണക്കുകൂട്ടലുകൾ അനുസരിച്ച് ഇത്തവണ റമദാൻ 30 ദിവസം പൂർത്തിയാക്കാനാണ് സാധ്യത. ഇത് ഖത്തർ കലണ്ടർ ഹൗസിന്റെ മുൻകൂട്ടിയുള്ള കണക്കുകൂട്ടൽ മാത്രമാണ്. എന്നാൽ ഔദ്യോഗിക പ്രഖ്യാപനം മാസപ്പിറവിയുടെ അടിസ്ഥാനത്തിലായിരിക്കും. റമദാൻ 29ന് വൈകീട്ട് ഔഖാഫ് മന്ത്രാലയത്തിന് കീഴിലെ മാസപ്പിറവി നിരീക്ഷണ സമിതിയാകും ഔദ്യോഗിക പ്രഖ്യാപനം നടത്തുക. റമദാൻ 28 മുതൽ ശവ്വാൽ നാല് വരെയാണ് ഖത്തറിലെ പെരുന്നാൾ അവധി നിശ്ചയിച്ചിട്ടുള്ളത്.
അങ്ങനെയെങ്കിൽ മാർച്ച് 20ന് പെരുന്നാൾ ആണെങ്കിൽ, മാർച്ച് 18 ബുധനാഴ്ച മുതൽ മാർച്ച് 23 തിങ്കളാഴ്ച വരെ അവധി ലഭിക്കാനാണ് സാധ്യത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.