ഇ​ന്ത്യ​ൻ അം​ബാ​സഡ​ർ വി​പു​ൽ

ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രുടെ സുരക്ഷ; ഖത്തറിന് നന്ദി -അം​ബാ​സ​ഡ​ർ

ദോ​ഹ: ഖ​ത്ത​റി​ന് നേ​രെ​യു​ള്ള ആ​ക്ര​മ​ണ​ങ്ങ​ളെ​യും നി​ല​വി​ലെ സം​ഘ​ർ​ഷാ​വ​സ്ഥ​യെ​യും നേ​രി​ടു​ന്ന​തി​ൽ ഖ​ത്ത​ർ ഭ​ര​ണ​കൂ​ടം സ്വീ​ക​രി​ക്കു​ന്ന ന​ട​പ​ടി​ക​ളെ പ്ര​ശം​സി​ച്ച് ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വി​പു​ൽ. സം​ഘ​ർ​ഷ സാ​ഹ​ച​ര്യ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ൽ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യു​ടെ കീ​ഴി​ൽ ഖ​ത്ത​ർ സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ അ​ഭി​ന​ന്ദി​ച്ച ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വി​പു​ൽ, ഫെ​ബ്രു​വ​രി 28ന് ​യു​ദ്ധം ആ​രം​ഭി​ച്ച​ത് മു​ത​ൽ, ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള മു​ഴു​വ​ൻ പ്ര​വാ​സി​ക​ളു​ടെ​യും സു​ര​ക്ഷ​യും ക്ഷേ​മ​വും ഉ​റ​പ്പാ​ക്കാ​ൻ പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ൽ​കി​യു​ള്ള ന​ട​പ​ടി​ക​ളാ​ണ് സ്വീ​ക​രി​ച്ച​തെ​ന്നും വി​ശ​ദീ​ക​രി​ച്ചു.

ആ​ക്ര​മ​ണ സ​മ​യ​ങ്ങ​ളി​ൽ സ്വീ​ക​രി​ക്കേ​ണ്ട മു​ൻ​ക​രു​ത​ലു​ക​ളെ​ക്കു​റി​ച്ച് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം കൃ​ത്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി. മൊ​ബൈ​ൽ ഫോ​ണു​ക​ൾ വ​ഴി ല​ഭി​ക്കു​ന്ന ജാ​ഗ്ര​താ നി​ർ​ദേ​ശ​ങ്ങ​ൾ ജ​ന​ങ്ങ​ൾ​ക്ക് സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മാ​റാ​നും ആ​ശ​ങ്ക​ക​ൾ കു​റ​ക്കാ​നും സ​ഹാ​യി​ച്ചു.

രാ​ജ്യ​ത്തി​ന്റെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ ഖ​ത്ത​റി​ലെ സൈ​നി​ക​ർ ന​ട​ത്തു​ന്ന ഇ​ട​പെ​ട​ലു​ക​ൾ​ക്ക് അ​ദ്ദേ​ഹം ന​ന്ദി പ​റ​ഞ്ഞു. സം​ഘ​ർ​ഷ​ത്തി​ന്റെ ആ​ദ്യ​ദി​നം പ​രി​ക്കേ​റ്റ ഒ​രു ഇ​ന്ത്യ​ൻ പൗ​ര​ന് പെ​ട്ടെ​ന്ന് ചി​കി​ത്സ ല​ഭ്യ​മാ​ക്കി​യ​തി​ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തോ​ടും കടപ്പാട് അ​റി​യി​ച്ചു.

വ്യോ​മ​ഗ​താ​ഗ​തം താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​യ​തോ​ടെ ദോ​ഹ​യി​ലെ ഇ​ന്ത്യ​ൻ ട്രാ​ൻ​സി​റ്റ് യാ​ത്ര​ക്കാ​രെ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി ഖ​ത്ത​ർ എ​യ​ർ​വേ​സ് ന​ട​ത്തി​യ ഇ​ട​പെ​ട​ൽ പ്ര​ത്യേ​കം എ​ടു​ത്തു​പ​റ​യേ​ണ്ട​താ​ണ്. അ​വ​രെ ഉ​ട​ൻ ത​ന്നെ ഹോ​ട്ട​ലു​ക​ളി​ലേ​ക്ക് മാ​റ്റു​ക​യും, മാ​ർ​ച്ച് ഏ​ഴി​ന് വി​മാ​ന സ​ർ​വി​സു​ക​ൾ ഭാ​ഗി​ക​മാ​യി പു​ന​രാ​രം​ഭി​ക്കു​ന്ന​ത് വ​രെ താ​മ​സ​മൊ​രു​ക്കു​ക​യും ചെ​യ്തു. പ്ര​യാ​സ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ലും ഖ​ത്ത​ർ എ​യ​ർ​വേ​സ് താ​ൽ​ക്ക​ലി​ക സ​ർ​വി​സു​ക​ൾ ന​ട​ത്തി, 3400ഓ​ളം ഇ​ന്ത്യ​ക്കാ​ർ​ക്ക് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ സാ​ധി​ച്ചു. സം​ഘ​ർ​ഷം തു​ട​രു​ക​യാ​ണെ​ങ്കി​ലും രാ​ജ്യ​ത്ത് ഭ​ക്ഷ​ണം, മ​രു​ന്ന് തു​ട​ങ്ങി ഒ​ന്നി​നും ക്ഷാ​മം നേ​രി​ട്ടി​ട്ടി​ല്ല. സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ൽ ആ​വ​ശ്യ​ത്തി​ന് സ്റ്റോ​ക്ക് ല​ഭ്യ​മാ​യ​ത് ജ​ന​ങ്ങ​ൾ​ക്ക് വ​ലി​യ ആ​ശ്വാ​സ​മാ​ണ്. ഊ​ർ​ജം, ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ എ​ന്നീ മേ​ഖ​ല​ക​ളി​ൽ ഇ​ന്ത്യ​യും ഖ​ത്ത​റും ത​മ്മി​ൽ വ​ലി​യ ബ​ന്ധ​മാ​ണു​ള്ള​ത്. സാ​ഹ​ച​ര്യം അ​നു​കൂ​ല​മാ​കു​ന്ന മു​റ​ക്ക് ഖ​ത്ത​റി​ൽ നി​ന്നു​ള്ള ഊ​ർ​ജ വി​ത​ര​ണം പു​നഃ​സ്ഥാ​പി​ക്ക​പ്പെ​ടു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വി​പു​ൽ പ​റ​ഞ്ഞു.

Tags:    
News Summary - Safety of Indian citizens; Thanks to Qatar - Ambassador

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.