ദോ​ഹ: വ്യോ​മാ​തി​ർ​ത്തി ഭാ​ഗി​ക​മാ​യി തു​റ​ന്ന​തോ​ടെ ക​ഴി​ഞ്ഞ ദി​വ​സം നി​ര​വ​ധി ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ളെ ദോ​ഹ​യി​ൽ​നി​ന്ന് നാ​ട്ടി​ലെ​ത്തി​ച്ചു. ഇ​ന്ന​ലെ ഖ​ത്ത​ർ എ​യ​ർ​വേ​സ് ന്യൂ​ഡ​ൽ​ഹി​യി​ലേ​ക്കും മും​ബൈ​യി​ലേ​ക്കു​മാ​ണ് സ​ർ​വി​സു​ക​ൾ ന​ട​ത്തി​യ​ത്. ഈ ​വി​മാ​ന​ങ്ങ​ളി​ലും മ​റ്റ് വി​മാ​ന​ങ്ങ​ളി​ലു​മാ​യി ദോ​ഹ​യി​ൽ​നി​ന്ന് ആ​കെ 850 ഓ​ളം ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ യാ​ത്ര ചെ​യ്തി​ട്ടു​ണ്ട്. ഇ​ന്ന് ന്യൂ​ഡ​ൽ​ഹി​യി​ലേ​ക്കും നാ​ളെ ന്യൂ​ഡ​ൽ​ഹി, മും​ബൈ, കൊ​ച്ചി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും ഓ​രോ സ​ർ​വി​സു​ക​ൾ ഖ​ത്ത​ർ എ​യ​ർ​വേ​സ് ഷെ​ഡ്യൂ​ൾ ചെ​യ്തി​ട്ടു​ണ്ട്. ഖ​ത്ത​ർ വ്യോ​മാ​തി​ർ​ത്തി ഭാ​ഗി​ക​മാ​യി മാ​ത്ര​മേ തു​റ​ന്നി​ട്ടു​ള്ളൂ എ​ന്ന​തി​നാ​ൽ, ഖ​ത്ത​ർ എ​യ​ർ​വേ​സ് പ​രി​മി​ത​മാ​യ സ​ർ​വി​സ് മാ​ത്ര​മാ​ണ് ന​ട​ത്തു​ന്ന​ത്.

യാ​ത്ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളോ മ​റ്റോ ഉ​ണ്ടെ​ങ്കി​ൽ ഹെ​ൽ​പ് ലൈ​ൻ ന​മ്പ​റു​ക​ൾ വ​ഴി എം​ബ​സി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്താം, ദോ​ഹ​യി​ലെ ഇ​ന്ത്യ​ൻ എം​ബ​സി +97455647502, +97455384683, +97455362508 ഹെ​ൽ​പ്പ്‌​ലൈ​ൻ ന​മ്പ​റു​ക​ൾ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കും. സം​ശ​യ​ങ്ങ​ൾ cons.doha@mea.gov.in എ​ന്ന ഇ​മെ​യി​ൽ വി​ലാ​സ​ത്തി​ലും അ​റി​യി​ക്കാം. അ​ല്ലെ​ങ്കി​ൽ അ​പെ​ക്സ് ബോ​ഡി സം​ഘ​ട​ന​ക​ളാ​യ ഐ.​സി.​സി, ഐ.​സി.​ബി.​എ​ഫ് എ​ന്നി​വ​യു​ടെ ഹെ​ൽ​പ് ലൈ​ൻ വ​ഴി​യും അ​റി​യി​ക്കാം.

Tags:    
News Summary - More Indians arrived in the country

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.