ദോഹ: മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ഇന്ത്യൻ കമ്പനിയായ അന്നപൂർണ അപ്പാരൽസ് ലിമിറ്റഡിന്റെ ഫാഷൻ ബ്രാൻഡായ സണ്ണക്സ് ഈദ് ആഘോഷങ്ങളോടനുബന്ധിച്ച് ദോഹയിൽ ‘ഹാഫ് പേ ബാക്’ പ്രമോഷൻ പ്രഖ്യാപിച്ചു. മാർച്ച് 20 വരെ നീണ്ടു നിൽക്കുന്ന പ്രമോഷൻ കാലയളവിൽ 200 ഖത്തർ റിയാലിന് പർച്ചേസ് ചെയ്യുന്നവർക്ക് 100 റിയാൽ മൂല്യമുള്ള ഗിഫ്റ്റ് വൗച്ചർ സൗജന്യമായി ലഭിക്കും. ഷോപ്പിങ് നടത്തുന്ന അന്നു തന്നെ വൗച്ചർ റഡീം ചെയ്യാനാവും. മാർച്ച് 20 വരെ ഖത്തറിലെ എല്ലാ ലുലു ഹൈപ്പർ മാർക്കറ്റുകളിലും ഈ ഓഫർ ലഭ്യമാണ്.
ഏത് കാലാവസ്ഥക്കും അനുയോജ്യമായ രീതിയിലാണ് സണ്ണക്സിന്റെ ജീൻസ് ഉൾപ്പെടെയുള്ള വസ്ത്രങ്ങളുടെ രൂപകൽപന ചെയ്തിരിക്കുന്നത്. മിതമായ നിരക്കിൽ മികച്ച ഗുണനിലവാരമാണ് കമ്പനി ഉറപ്പുനൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.