ക്രി​സ്പി ചി​ക്ക​ൻ പാ​ർ​സെ​ൽ​സ്

നോ​മ്പി​ന് എ​ളു​പ്പ​ത്തി​ൽ ഉ​ണ്ടാ​ക്കാ​ൻ പ​റ്റി​യ, കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും ഒ​രു​പോ​ലെ ഇ​ഷ്ട​പ്പെ​ടു​ന്ന ഒ​രു ഈ​സി സ്നാ​ക്ക് റെ​സി​പി പ​രി​ത​യ​പ്പെ​ടാം.

ചേ​രു​വ​ക​ൾ

  • ചി​ക്ക​ൻ ബ്ര​സ്റ്റ് -250 ഗ്രാം
  • ​ഉ​രു​ള​ക്കി​ഴ​ങ്ങ് - 1
  • കാ​ര​റ്റ് -1
  • ഉ​പ്പ് -ആ​വ​ശ്യ​ത്തി​ന്
  • കു​രു​മു​ള​ക് -1/2 ടീ ​സ്പൂ​ൺ
  • ചി​ല്ലി ഫ്ലെ​ക്സ് -1/2 ടീ ​സ്പൂ​ൺ
  • മ​ല്ലി​യി​ല -ആ​വ​ശ്യ​ത്തി​ന്
  • മ​യോ​ണൈ​സ് -3 ടേ​ബി​ൾ സ്പൂ​ൺ
  • സോ​യാ സോ​സ് -1 ടേ​ബി​ൾ സ്പൂ​ൺ
  • മൊ​സെ​റെ​ല്ല ചീ​സ് - ഷ്ര​ഡ്ഡ് ചെ​യ്ത​ത്
  • മൈ​ദ -1/4 ക​പ്പ്
  • മു​ട്ട -എ​ണ്ണം
  • ബ്ര​ഡ് പൊ​ടി​ച്ചെ​ടു​ത്ത​ത് -ആ​വ​ശ്യ​ത്തി​ന്

    ത​യാ​റാ​ക്കു​ന്ന വി​ധം

    ചി​ക്ക​ൻ ബ്ര​സ്റ്റ് ഉ​പ്പും കു​രു​മു​ള​ക് പൊ​ടി​യും ചേ​ർ​ത്ത് വേ​വി​ച്ച് ഉ​ട​ച്ചെ​ടു​ക്കു​ക. അ​തി​ലേ​ക്ക് വേ​വി​ച്ച് ഉ​ട​ച്ചു​വെ​ച്ച ഉ​രു​ള​ക്കി​ഴ​ങ്ങ്, ഗ്രേ​റ്റ് ചെ​യ്ത കാ​ര​റ്റ്, ഉ​പ്പ്, കു​രു​മു​ള​ക് പൊ​ടി, ഒ​റി​ഗാ​നോ, ചി​ല്ലി ഫ്ലേ​ക്സ്, അ​രി​ഞ്ഞു​വെ​ച്ച മ​ല്ലി​യി​ല, സോ​യാ സോ​സ്, മൊ​സെ​റെ​ല്ല ചീ​സ് എ​ന്നി​വ ചേ​ർ​ത്ത് ഫി​ല്ലി​ങ് ത​യാ​റാ​ക്കാം.

    കോ​ട്ടി​ങ് ചെ​യ്യു​ന്ന​തി​നാ​യി ബൗ​ളി​ൽ മൈ​ദ​യും വെ​ള്ള​വും മി​ക്സ് ചെ​യ്ത് മാ​റ്റി​വെ​ക്കു​ക. മ​റ്റൊ​രു ബൗ​ളി​ൽ 2 മു​ട്ട ഉ​ട​ച്ചു​വെ​ക്കു​ക. ര​ണ്ട് സ​മോ​സ ഷീ​റ്റ് ക്രോ​സ് ആ​യി വെ​ക്കു​ക. അ​തി​ന്റെ ന​ടു​വി​ലാ​യി മൈ​ദ മി​ക്സ് പു​ര​ട്ടി​യ ശേ​ഷം നേ​ര​ത്തേ ത​യാ​റാ​ക്കി വെ​ച്ച ചി​ക്ക​ൻ ഫി​ല്ലി​ങ് നി​റ​ക്കു​ക. ഓ​രോ ക്രോ​സ് അ​റ്റ​വും മൈ​ദ മി​ക്സ് പു​ര​ട്ടി ഉ​ള്ളി​ലേ​ക്ക് മ​ട​ക്കി​വെ​ച്ച് സ്ക്വ​യ​ർ ആ​കൃ​തി​യി​ൽ ത​യാ​റാ​ക്കു​ക. പി​ന്നീ​ട് ഉ​ട​ച്ചു​വെ​ച്ച മു​ട്ട​യി​ൽ മു​ക്കി, ബ്ര​ഡ് ക്രം​മ്പ​സി​ലും കോ​ട്ട് ചെ​യ്ത ശേ​ഷം ഫ്രൈ ​ചെ​യ്യാം. ക്രി​സ്പി ചി​ക്ക​ൻ പാ​ർ​സെ​ൽ​സ് ത​യാ​ർ.

Tags:    
News Summary - Crispy Chicken Parcels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.