വി​ട​പ​റ​യു​ന്ന റ​മ​ദാ​ൻ; വി​ങ്ങു​ന്ന ജ​ന​ങ്ങ​ളും

ക​രു​ണ​യു​ടെ​യും പാ​പ​മോ​ച​ന​ത്തി​ന്റെ​യും ത​ണ​ൽ തേ​ടി​യെ​ത്തി​യ റ​മ​ദാ​ൻ തി​രി​ച്ചു യാ​ത്ര തു​ട​ങ്ങാ​നി​രി​ക്കു​ക​യാ​ണ്. പ്ര​ത്യാ​ശ​യു​ടെ​യും ആ​ത്മീ​യ​ത​യു​ടെ​യും സ​ന്ദേ​ശ​വു​മാ​യി എ​ത്തി​യ ഈ ​പു​ണ്യ​മാ​സം പ​ക്ഷേ ഇ​ത്ത​വ​ണ ക​ട​ന്നു​പോ​കു​ന്ന​ത് അ​ശാ​ന്തി​യു​ടെ​യും അ​ര​ക്ഷി​താ​വ​സ്ഥ​യു​ടെ​യും ക​രി​നി​ഴ​ലി​ലാ​ണ്. ലോ​ക​ത്തി​ന്റെ ഒ​രു ഭാ​ഗ​ത്ത് അ​ധി​കാ​ര​മോ​ഹ​ങ്ങ​ളും മേ​ൽ​ക്കോ​യ്മ​ക്കു വേ​ണ്ടി​യു​ള്ള പോ​രാ​ട്ട​ങ്ങ​ളും നി​ര​പ​രാ​ധി​ക​ളാ​യ മ​നു​ഷ്യ​രു​ടെ ജീ​വി​തം ത​ക​ർ​ത്തെ​റി​യു​മ്പോ​ൾ, ഈ ​നോ​മ്പു​കാ​ലം ന​മു​ക്ക് കേ​വ​ലം ഒ​രു ആ​രാ​ധ​നാ​ക്ര​മം മാ​ത്ര​മ​ല്ല, വ​ലി​യൊ​രു വേ​ദ​ന​യു​ടെ പ​ര്യാ​യം കൂ​ടി​യാ​വു​ന്നു.

​വി​ശ​പ്പി​ന്റെ​യും ദാ​ഹ​ത്തി​ന്റെ​യും വി​ല​യ​റി​ഞ്ഞ് മ​ന​സ്സി​നെ പാ​ക​പ്പെ​ടു​ത്താ​നാ​ണ് നോ​മ്പ് ന​മ്മെ പ​ഠി​പ്പി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഇ​ന്ന് അ​നേ​കം മ​നു​ഷ്യ​ർ അ​റി​ഞ്ഞു​കൊ​ണ്ടു​ള്ള വ്ര​ത​ത്തി​ല​ല്ല, മ​റി​ച്ച് യു​ദ്ധം അ​ടി​ച്ചേ​ൽ​പ്പി​ച്ച മു​ഴു​പ്പ​ട്ടി​ണി​യി​ലാ​ണ്. അ​ധി​കാ​ര​ക്ക​സേ​ര​ക​ൾ​ക്ക് വേ​ണ്ടി​യു​ള്ള പോ​രു​ക​ളി​ൽ സാ​ധാ​ര​ണ​ക്കാ​രു​ടെ സ്വ​പ്ന​ങ്ങ​ളും നാ​ളെ എ​ന്ന പ്ര​തീ​ക്ഷ​യും അ​സ്ത​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. പ്ര​വാ​സ​ത്തി​ന്റെ മ​ണ്ണി​ലി​രു​ന്ന് ദൂ​രെ​യെ​വി​ടെ​യോ കേ​ൾ​ക്കു​ന്ന ഈ ​വി​ലാ​പ​ങ്ങ​ൾ കാ​ണു​മ്പോ​ൾ ഏ​തൊ​രു ഹൃ​ദ​യ​മാ​ണ് നൊ​മ്പ​ര​പ്പെ​ടാ​ത്ത​ത് ?

​നി​രാ​ശ​യു​ടെ ഈ ​ഇ​രു​ളി​ലും ക​ഴി​ഞ്ഞു​പോ​യ റ​മ​ദാ​നു​ക​ൾ എ​നി​ക്ക് ന​ൽ​കു​ന്ന​ത് നി​റ​മു​ള്ള ഓ​ർ​മ​ക​ളാ​ണ്. പ്ര​വാ​സ​ലോ​ക​ത്തെ നോ​മ്പു​കാ​ലം എ​ന്നും സ്നേ​ഹ​ത്തി​ന്റെ വ​ലി​യൊ​രു കൂ​ട്ടാ​യ്മ​യാ​യി​രു​ന്നു. ഒ​ന്നു മു​ത​ൽ മു​പ്പ​തു വ​രെ നീ​ളു​ന്ന ഇ​ഫ്താ​ർ സം​ഗ​മ​ങ്ങ​ൾ, പ​ര​സ്പ​രം ക​ണ്ടു​മു​ട്ടു​മ്പോ​ഴു​ള്ള കെ​ട്ടി​പ്പി​ടു​ത്ത​ങ്ങ​ൾ, സ്നേ​ഹ​ത്തോ​ടെ പ​ങ്കു​വെ​ക്കു​ന്ന വി​ഭ​വ​ങ്ങ​ൾ... അ​വ​യെ​ല്ലാം അ​ടു​ത്ത ഒ​രു വ​ർ​ഷ​ത്തേ​ക്കു​ള്ള സ​ന്തോ​ഷ​ങ്ങ​ൾ ഹൃ​ദ​യ​ത്തി​ൽ ക​രു​തി​വെ​ക്കാ​നു​ള്ള ഇ​ന്ധ​ന​മാ​യി​രു​ന്നു. കു​ട്ടി​ക്കാ​ലം മു​ത​ലേ കൂ​ടെ​യു​ള്ള നോ​മ്പോ​ർ​മ​ക​ളു​ടെ ഭാ​ണ്ഡ​ക്കെ​ട്ടി​ൽ ഈ ​സ​ന്തോ​ഷ​ങ്ങ​ൾ കൂ​ടെ കു​ത്തി​നി​റ​ച്ചാ​ണ് ഓ​രോ റ​മ​ദാ​നി​നെ​യും നാം ​യാ​ത്ര അ​യ​ച്ചി​രു​ന്ന​ത്.

​എ​ന്നാ​ൽ, ഇ​ത്ത​വ​ണ​ത്തെ സാ​ഹ​ച​ര്യം വ്യ​ത്യ​സ്ത​മാ​ണ്. ചു​റ്റു​മു​ള്ള ലോ​ക​ത്തി​ന്റെ വേ​ദ​ന​ക​ൾ​ക്കി​ട​യി​ൽ ആ ​പ​ഴ​യ ഓ​ർ​മ​ക​ളെ തൊ​ട്ടും മ​ണ​ത്തും കാ​ലം നീ​ക്കു​ക​യാ​ണ് നാം. ​ന​ഷ്ട​പ്പെ​ട്ടു​പോ​യ സ​മാ​ധാ​ന​വും സു​ര​ക്ഷി​ത​ത്വ​വും തി​രി​കെ വ​രു​മെ​ന്ന പ്ര​തീ​ക്ഷ​യോ​ടെ, ഓ​ർ​മ​ക​ളു​ടെ ത​ണ​ലി​ൽ ഈ ​നോ​മ്പു​കാ​ലം ക​ട​ന്നു​പോ​കു​ന്നു. ലോ​ക​ത്ത് എ​വി​ടെ​യാ​യാ​ലും മ​നു​ഷ്യ​ർ​ക്ക് സ​മാ​ധാ​ന​ത്തോ​ടെ അ​ത്താ​ഴം ക​ഴി​ക്കാ​നും ഭ​യ​മി​ല്ലാ​തെ ഉ​റ​ങ്ങാ​നും ക​ഴി​യു​ന്ന ഒ​രു പു​ല​രി​ക്കാ​യി ന​മു​ക്ക് പ്രാ​ർ​ത്ഥി​ക്കാം.

Tags:    
News Summary - Ramadan is coming to an end; people are also praying

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.