കാർ ടു കാർപെറ്റ് എന്ന പഴമൊഴിയിൽനിന്നുമാറി സ്ട്രെസ് ടു സ്ട്രെസ് എന്ന രീതിയിലേക്കാണ ് ആധുനിക പ്രവാസി സമൂഹത്തിെൻറ പ്രയാണം. ലോകത്തിലെ സർവതിനെ കുറിച്ചും പ്രത്യേകിച്ച് ആ രോഗ്യ സംബന്ധമായതിനെക്കുറിച്ച് ആഴത്തിൽ അറിവുണ്ടെങ്കിലും അതനുസരിച്ചു പ്രവർത്ത ിക്കാനും തുനിഞ്ഞിറങ്ങാനും നല്ല മടിയാണ് പ്രവാസികൾക്ക്. ഫലത്തിൽ സമ്മർദങ്ങളും രോഗ ങ്ങളും ജീവിതത്തെ സംഘർഷത്തിലാക്കുന്നു. ആരോഗ്യകരമായ ശരീരത്തിനും മാനസിക സമ്മർദങ ്ങളിൽനിന്നുള്ള മോചനത്തിനുമുള്ള ഏക പരിഹാരമാണ് കായികപ്രവർത്തനങ്ങൾ.
താൽപര് യമുണ്ടെങ്കിലും സാഹചര്യങ്ങൾ അനുവദിക്കാത്തതാണ് പ്രവാസികളുടെ മറ്റൊരു പ്രശ്നം. ഇത്തരത്തിലുള്ള അനേകായിരം പ്രവാസികൾക്ക് ഗൾഫ് മാധ്യമം ‘ഖത്തർ റൺ-2020’ എന്ന മെഗാ സ്പോർട്സ് ഇവൻറിലൂടെ ആവേശത്തിെൻറ ട്രാക്കൊരുക്കുകയാണ്. ഒരു ദിവസം ആവേശത്തോടെ ഓടി അവസാനിപ്പിക്കാതെ, ജീവിതത്തെ സമ്മർദങ്ങളിൽനിന്ന് സന്തോഷത്തിലേക്ക് വഴിമാറ്റി നടത്തുന്ന മാജിക്കാണിത്. കുട്ടികളിലും മുതിർന്നവരിലും സ്പോർട്സിനോടുള്ള താൽപര്യം വർധിപ്പിക്കാനും കായികപ്രവർത്തനങ്ങൾ അവരുടെ ജീവചര്യയാക്കി മാറ്റാനും ശ്രമിക്കുന്ന വ്യക്തിയെന്ന നിലയിൽ, പ്രവാസികൾക്ക് ഗൾഫ് മാധ്യമം ഒരുക്കുന്ന വിലപ്പെട്ട സമ്മാനംതന്നെയാണിതെന്ന് നിസ്സംശയം പറയാം. സ്പോർട്സ് യുവാക്കൾക്ക് ഊർജം പകരുകയും ഒരു പരിധിവരെ അസന്മാർഗിക പ്രവർത്തനങ്ങളിൽനിന്ന് മാറ്റിച്ചിന്തിപ്പിക്കുകയും ചെയ്യുന്നു.
ഇന്ത്യൻ സ്പോർട്സ് സെൻറർ പ്രധാനമായും ഉൗന്നൽ നൽകുന്നതും നിരവധി കായികപരിപാടികൾ ആസൂത്രണം ചെയ്യുന്നതും ഇൗയൊരു ലക്ഷ്യം മുൻനിർത്തിയാണ്. കുട്ടികളെന്നോ യുവാക്കളെന്നോ മധ്യവയസ്കരെന്നോ വേർതിരിവില്ലാതെ എല്ലാ വിഭാഗം ആളുകൾക്കും സന്തോഷത്തോടെ സംഘം ചേർന്ന് ഓടാനുള്ള സുവർണാവസരമാണ് ‘ഖത്തർ റൺ-2020’. ഇനിയും കാത്തുനിൽക്കാൻ സമയമില്ല. ഇപ്പോൾതന്നെ തീരുമാനമെടുക്കൂ... പുതിയ ജീവിതശൈലിയിലേക്ക് കുതിക്കാൻ കേവലമൊരു ഓട്ടത്തിെൻറ തുടക്കം മാത്രം മതി. പിടിവിടാത്ത രോഗങ്ങളും വിട്ടുമാറാത്ത സമ്മർദങ്ങളുമെല്ലാം നിങ്ങളുടെ പിന്നിൽനിന്ന് കിതക്കുന്നത് കാണാൻ ഇതുതന്നെയാണ് സുവർണാവസരം.
ഓട്ടത്തിന് സജ്ജരായി പ്രവാസി ലോകം
കായികലോകം കാതോർക്കുന്ന ഖത്തറിെൻറ മണ്ണിൽ പുതിയ കായിക ചരിത്രത്തിന് പിറവിയൊരുക്കുന്ന ഗൾഫ് മാധ്യമം ‘ഖത്തർ റൺ-2020’ ഇവൻറിന് പ്രവാസി ലോകം നൽകിയത് പരിപൂർണ പിന്തുണ. രജിസ്റ്റർ ചെയ്യാനുള്ള അവസാന സമയം തിങ്കളാഴ്ച കഴിഞ്ഞതോടെ പ്രതീക്ഷിച്ചതിലുമധികം പേരാണ് കായികക്കരുത്തുമായി മികച്ച ആരോഗ്യത്തിലേക്ക് കുതിച്ചുപായാൻ തയാറായി വന്നിരിക്കുന്നത്.
പ്രവാസികളുടെ പ്രിയ സ്പോർട്സ് ഇവൻറായ ‘ഖത്തർ റൺ-2020’ െഫബ്രുവരി ഏഴിന് ദോഹ അൽബിദ പാർക്കിലാണ് നടക്കുക. ‘ബ്രാഡ്മ’ ഗ്രൂപ് മുഖ്യ പ്രായോജകരാകുന്ന റൺ രാവിലെ ഏഴിന് തുടങ്ങും.
സൗജന്യ ടീഷർട്ടുകൾ റെഡി
‘ഖത്തർ റൺ 2020’ മെഗാ ഇവൻറിൽ രജിസ്റ്റർ ചെയ്തവർക്കെല്ലാം ഗൾഫ് മാധ്യമം സൗജന്യമായി നൽകുന്ന ടീഷർട്ടുകൾ ബുധൻ, വ്യാഴം ദിവസങ്ങളിൽ വിതരണം ചെയ്യും. ഗൾഫ് മാധ്യമം ഓഫിസിലെത്തി നേരിട്ട് ടീഷർട്ടുകൾ സ്വന്തമാക്കാം. ബുധനാഴ്ച ഉച്ചക്ക് 12 മണി മുതൽ രാത്രി ഒമ്പത് മണി വരെയാണ് വിതരണം. വ്യാഴാഴ്ച രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചുവരെയും ടീഷർട്ടുകൾ നേരിട്ടെത്തി വാങ്ങാം. വിവരങ്ങൾക്ക് 55373946, 66742974, 55200890 എന്ന നമ്പറുകളിൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.