????? ??????????? ????????????? ???????? ??????????? ????????????????

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ഖത്തർ റെഡ്ക്രസൻറും

ദോഹ: കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനും സമൂഹത്തിൽ അതി​െൻറ വ്യാപനം തടയുന്നതി​െൻറയും ഭാഗമായി ഖത്തർ റെഡ് ക്രസൻറ് സൊസൈറ്റിയുടെ മെഡിക്കൽ സംഘം പ്രവർത്തനം ഊർജിതമാക്കി. പ്രതിരോധ പ്രവർത്തങ്ങളുടെ ഭാഗമായി സൊസൈറ്റിക്ക ് കീഴിലുള്ള മെഡിക്കൽ െപ്രാഫഷണലുകളെയും സാങ്കേതിക വിദഗ്ധരെയും വിവിധയിടങ്ങളിലായി വിന്യസിച്ചു.ആരോഗ്യ സ്​ഥാപനങ ്ങളുമായും സുപ്രീ കമ്മിറ്റി ഫോർ ൈക്രസിസ്​ മാനേജ്മ​െൻറിന് കീഴിലുള്ള വിവിധ സ്​ഥാപനങ്ങളുമായും സഹകരിച്ചാണ് ഖത് തർ റെഡ്ക്രസൻറ് സൊസൈറ്റിയുടെ പ്രവർത്തനം ഊർജിതമാക്കിയിരിക്കുന്നത്.സമയബന്ധിതമായി വിവരങ്ങൾ ശേഖരിക്കുന്നതിനും സമൂഹ മാധ്യമങ്ങൾ വഴിയും ഒാൺലൈനായും പൊതുജനങ്ങളിലേക്ക് ബോധവൽകരണ സന്ദേശങ്ങൾ എത്തിക്കുന്നതിനുമായി പ്രത്യേക ഓപറേഷൻ റൂമും സൊസൈറ്റി തുറന്നിട്ടുണ്ട്​. ഖത്തറിലെ പ്രധാന കമ്മ്യൂണിറ്റികൾ ഉപയോഗിക്കുന്ന ആറ് ഭാഷകളിലായി ഓഡിയോ വിഷ്വൽ സന്ദേശങ്ങളും എഴുത്ത് സന്ദേശങ്ങളുമാണ് ക്യു. ആർ. സി. എസ്​ അയച്ചു കൊണ്ടിരിക്കുന്നത്.
ഭിന്നശേഷിക്കാർക്കായി പ്രത്യേക ആംഗ്യ ഭാഷ ഉപയോഗിച്ചു കൊണ്ടുള്ള സന്ദേശങ്ങളും ഇങ്ങനെ അയക്കുന്നുണ്ട്. ഭിന്നശേഷിക്കാർക്കായി പ്രത്യേക ബോധവൽകരണ സന്ദേശങ്ങൾ അയക്കുന്നത് ഖത്തർ റെഡ്ക്രസൻറ് സൊസൈറ്റിയാണ്. പൊതുജനാരോഗ്യ മന്ത്രാലയത്തി​െൻറ മേൽനോട്ടത്തിൽ ഖത്തർ റെഡ്ക്രസൻറ് സൊസൈറ്റി പ്രവർത്തിപ്പിക്കുന്ന നാല് വർക്കേഴ്സ്​ ഹെൽത്ത് സ​െൻററുകളിൽ നിന്നായി ഇതുവരെ 57700 സന്ദർശകർക്ക് മെഡിക്കൽ സേവനം ലഭ്യമാക്കാനായിട്ടുണ്ട്.


മിസൈമീർ, ഫരീജ് അബ്​ദുൽ അസീസ്​, ന്യൂ ഇൻഡസ്​ട്രിയൽ ഏരിയ, സിക്രീത് എന്നിവിടങ്ങളിലാണ് വർക്കേഴ്സ്​ ഹെൽത്ത് സ​െൻററുകൾ പ്രവർത്തിക്കുന്നത്. എല്ലാ ദിവസവും മുഴുവൻ സമയവും പ്രവർത്തിക്കുന്ന കേന്ദ്രങ്ങളിൽ ജി. പി, ഇ.എൻ.ടി, ഹൃേദ്രാഗവിഭാഗം, ദന്തരോഗ വിഭാഗം, പൾമണോളജി, ഫ്താൽമോളജി, ഡെർമറ്റോളജി, ലാബ് സേവനങ്ങൾ, എക്സ്​–റേ, ഫാർമസി സേവനങ്ങൾ ലഭ്യമാണ്.നിലവിൽ ഖത്തർ റെഡ്ക്രസൻറിന് കീഴിലായി 623 മെഡിക്കൽ െപ്രാഫഷണലുകളാണ് കർമനിരതരായിരിക്കുന്നത്. അത്യാധുനിക സംവിധാനങ്ങളോട് കൂടിയ 50 ആംബുലൻസുകളാണ് സൊസൈറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്നത്. കോവിഡ്–19 പശ്ചാത്തലത്തിൽ കഴിഞ്ഞ ആഴ്ചകളിലായി ക്യൂ. ആർ. സി. എസ്​ എജ്യുക്കേഷൻ വിഭാഗം മൂന്ന് ഭാഷകളിൽ 24 പരിശീലന കോഴ്സുകളാണ് സംഘടിപ്പിച്ചത്. വ്യക്തി ശുചിത്വം, പി. പി. ഇ കിറ്റ് ഉപയോഗം, കൊറോണ ലക്ഷണങ്ങൾ, കൊറോണ കേസ്​ സംബന്ധിച്ച് ഉന്നതാധികാരികളുമായുള്ള ബന്ധം തുടങ്ങിയ വിഷയങ്ങളിലാണ് പരിശീലന കോഴ്സുകൾ നടത്തിയത്.


കൂടാതെ ഖത്തർ റെഡ്ക്രസൻറ് നടത്തിയ വിവിധ ഒാൺലൈൻ കോഴ്സുകളിലായി പതിനായിരത്തോളം പേരാണ് പങ്കെടുത്തത്. മുകൈനിസിലെ രണ്ട് സമ്പർക്കവിലക്ക്​ സംവിധാനങ്ങൾക്കായി ഖത്തർ റെഡ്ക്രസൻറ് സൊസൈറ്റിയും പൊതുജനാരോഗ്യ മന്ത്രാലയവും സംയുക്തമായാണ് പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്. കൂടാതെ ഹസം മുബൈരീകും ഉം ഖർനുമുൾപ്പെടെയുള്ള പ്രദേശങ്ങളിലെ 28 മറ്റു സമ്പർക്കവിലക്ക്​ കേന്ദ്രങ്ങളിലേക്കും ഖത്തർ റെഡ്ക്രസൻറ് സൊസൈറ്റിയുടെ സഹകരണത്തോടെ മെഡിക്കൽ സഹായമെത്തിക്കുന്നുണ്ട്.ആരോഗ്യമന്ത്രാലയം, ഹമദ് മെഡിക്കൽ കോർപറേഷൻ തുടങ്ങിയവുമായി സഹകരിച്ച് വർഷങ്ങളായി ആരോഗ്യ പരിശോധനകൾക്ക് ഖത്തർ റെഡ്ക്രസൻറ് സൊസൈറ്റി നേതൃത്വം നൽകിവരുന്നുണ്ട്.

Tags:    
News Summary - qatar red cresent-qatar-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.