വന്ദേഭാരത് മിഷൻ:  ഖത്തറിൽനിന്ന്​ മടങ്ങിയത് 11,000ത്തിലധികം പേർ

ദോഹ: കോവിഡ്-19 കാരണം ഖത്തറിൽ കുടുങ്ങിയിരുന്ന ഇന്ത്യക്കാരെ തിരികെ സ്വദേശങ്ങളിലെത്തിക്കുന്നതിനുള്ള വന്ദേഭാരത് മിഷന് കീഴിൽ ഇതുവരെ മടങ്ങിയത് 11,000 പേർ. വന്ദേഭാരത് മിഷൻ ആരംഭിച്ചതിന് ശേഷം 64 വിമാനങ്ങളാണ് ഖത്തറിൽ നിന്നും ഇന്ത്യയിലേക്ക് പറന്നത്. മടങ്ങിയവരിൽ 11,434 മുതിർന്നവരും 277 കുഞ്ഞുങ്ങളും ഉൾപ്പെടും. കഴിഞ്ഞ ദിവസം ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും കോഴിക്കോട്ടേക്ക് പറന്ന വിമാനത്തിൽ 155 മുതിർന്നവരും ഒമ്പത് കുഞ്ഞുങ്ങളുമാണുണ്ടായിരുന്നത്. ഹൈദരാബാദിലേക്ക് 208 യാത്രക്കാരും നാല് കുഞ്ഞുങ്ങളും കൊച്ചിയിലേക്ക് 212 യാത്രക്കാരും രണ്ട് കുഞ്ഞുങ്ങളും അതേ ദിവസംതന്നെ മടങ്ങി. പിന്നീട് കണ്ണൂരിലേക്ക് 154 യാത്രക്കാരും ഏഴ് കുഞ്ഞുങ്ങളുമായും ബംഗളൂരുവിലേക്ക് 207 യാത്രക്കാരും മൂന്ന് കുഞ്ഞുങ്ങളുമായും വന്ദേഭാരത് മിഷൻ വിമാനങ്ങൾ പറന്നുയർന്നു. 

ഖത്തറിലെ ഇന്ത്യൻ എംബസിയാണ് വിവരങ്ങൾ പുറത്തുവിട്ടത്. അതേസമയം, ഇന്ത്യൻ എംബസിയും ബ്രസീൽ എംബസിയും സഹകരിച്ച് ബ്രസീലിൽ കുടുങ്ങിയിരുന്ന 14 ഇന്ത്യക്കാരെ ദോഹ വഴി വന്ദേഭാരത് മിഷനിൽ ഇന്ത്യയിലേക്ക് എത്തിച്ചു. വന്ദേഭാരത് മിഷന് കീഴിൽ നാലാംഘട്ടത്തിൽ 17 അധിക വിമാനങ്ങളെ കൂടി ഉൾ​െപ്പടുത്തിയ കാര്യം ഇന്ത്യൻ എംബസി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നേരത്തേ വന്ദേഭാരത് മിഷൻ നാലാം ഘട്ടം ഒന്നാം ഭാഗത്തിൽ 51 വിമാനങ്ങളായിരുന്നു ദോഹയിൽ നിന്ന്​ ഇന്ത്യയിലേക്ക് പ്രഖ്യാപിച്ചിരുന്നത്. ഇന്ത്യയിലേക്ക് മടങ്ങാനാഗ്രഹിക്കുന്നവർ സ്വന്തം സംസ്​ഥാനങ്ങളിലെ തൊട്ടടുത്ത വിമാനത്താവളത്തിലേക്ക് തന്നെ ടിക്കറ്റ് ബുക്ക് ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും വിമാനമിറങ്ങിയാലുണ്ടാകുന്ന പ്രയാസങ്ങൾ ലഘൂകരിക്കുന്നതിനാണിതെന്നും ഇന്ത്യൻ എംബസി യാത്രക്കാരെ ഓർമിപ്പിച്ചു.

https://www.indianembassyqatar.gov.in/indian_nationals_repatriation_reg_form എന്ന ലിങ്ക്​ വഴി ആദ്യം ഇന്ത്യൻ എംബസിയിൽ രജിസ്​റ്റർ ചെയ്യുകയാണ്​ വേണ്ടത്​. ഇന്ത്യയിലേക്ക് മടങ്ങാനാഗ്രഹിക്കുന്നവർ സ്വന്തം സംസ്​ഥാനങ്ങളിലേക്ക് തന്നെ ടിക്കറ്റുകൾ ബുക്ക് ചെയ്യണം. വന്ദേഭാരത് മിഷൻ വിമാനത്തോടൊപ്പം കണക്ടിങ്​ വിമാനങ്ങളിൽ ഒരിക്കലും ടിക്കറ്റ് ബുക്ക് ചെയ്യരുത്​. ആദ്യമിറങ്ങുന്ന സ്​ഥലത്ത് സമ്പർക്ക വിലക്ക് നിർബന്ധമാണ്​. എംബസിയിൽ പേര്​ രജിസ്​റ്റർ ചെയ്യു​േമ്പാൾ ലഭിച്ച ഇ.ഒ.ഐ.ഡി നമ്പർ ഉപയോഗിച്ച് ഇൻഡിഗോ എയർലൈൻസി​െൻറ വെബ്സൈറ്റിൽ നിന്ന് നേരിട്ട് ടിക്കറ്റുകൾ ബുക്ക് ചെയ്യാനാകും. വന്ദേഭാരത് മിഷന് പുറമേ, വിവിധ രാഷ്​​ട്രീയ, സാംസ്​കാരിക സംഘടനകളും കമ്പനികളും ഏർപ്പെടുത്തിയ ചാർട്ടേഡ് വിമാനങ്ങളിലായി ആയിരങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ നാടണഞ്ഞത്. 

Tags:    
News Summary - qatar, qatarnews, gulfnews

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.