‘മിഷൻ വിങ്​സ്​ ഓഫ്​ കംപാഷൻ’ വിമാനം നാളെ പുറപ്പെടും

ദോഹ: ഗൾഫ്​മാധ്യമവും മീഡിയാവണ്ണും ഒരുക്കിയ ‘മിഷൻ വിങ്​സ്​ ഓഫ്​ കംപാഷൻ’ പദ്ധതിക്ക്​ കീഴിലുള്ള ചാർ​ട്ടേഡ്​ വിമാനം ശനിയാഴ്​ച പുറ​െപ്പടും. രാവിലെ 9.30ന്​ ദോഹവിമാനത്താവളത്തിൽ നിന്ന്​ പറക്കുന്ന ഇൻഡിഗോ വിമാനത്തിൽ 169 യാത്രക്കാരാണുണ്ടാവുക. ഇന്ത്യൻ എംബസിയുടെ അനുബന്ധ സംഘടനയായ ഐ.സി.ബി.എഫ്​ ആണ്​ ഔദ്യോഗിക നടപടികൾക്ക്​ സഹായിച്ചത്​. യാത്രക്ക്​ തെരഞ്ഞെടുക്കപ്പെട്ടവർക്കുള്ള മറ്റ്​ വിവരങ്ങൾ അതത്​ വാട്​സ്​ആപ്​ ഗ്രൂപ്പുകൾ വഴി അറിയിക്കും. യാത്രക്കാരെ ഉൾപ്പെടുത്തിയുള്ള വാട്​സ്​ ആപ്പ്​ ഗ്രൂപ്പുകൾ നേരത്തേ തയാറാക്കിയിരുന്നു.

കോവിഡ്​ തീർത്ത പ്രതിസന്ധിയിൽ ഗൾഫിൽ പിടിച്ചുനിൽക്കാനാകാതെ ദുരിതത്തിലായി നാടണയാൻ ആശയേറെയുണ്ടായിട്ടും വിമാനടിക്കറ്റിന്​ പണമില്ലെന്ന കാരണത്താൽ കഷ്​ടപ്പെടുന്ന പ്രവാസികൾക്കായാണ്​ ‘മിഷൻ വിങ്​സ്​ ഒാഫ്​ കംപാഷൻ’ പദ്ധതി രൂപവത്​കരിച്ചത്​. പ്രവാസി സമൂഹവും വ്യവസായ നായകരും നിശബ്​ദ സേവകരും കൈകോർത്താണ്​ പദ്ധതി യാഥാർത്ഥ്യമാക്കിയത്​. ഖത്തറിലെ വിവിധ വ്യവസായ സംരംഭകർ പദ്ധതിയിലേക്ക്​ സൗജന്യവിമാനടിക്കറ്റുകൾ സംഭാവന നൽകി. വിവിധ കൂട്ടായ്​മകളും സംഘടനകളും പദ്ധതിയുമായി സഹകരിച്ചു. 

കുഞ്ഞുങ്ങൾ അവരുടെ കൊച്ചുകൊച്ചുസമ്പാദ്യങ്ങൾ കൂട്ടിവച്ച്​ പദ്ധതിക്കായി ആവുന്ന സാമ്പത്തിക സഹായം നൽകി. ഇതിനകം ആകെ 152 പേരെയാണ്​ പദ്ധതിയിൽ സൗജന്യമായി നാട്ടിലെത്തിച്ചത്​. വന്ദേഭാരത്​ വിമാനങ്ങളിൽ 97 പേരെ സൗജന്യമായി നാട്ടിലെത്തിച്ചപ്പോൾ വിവിധ ചാർ​ട്ടേഡ്​ വിമാനങ്ങളിലായി 55 പേരെയും നാട്ടിലെത്തിക്കാനായി. വിങ്​സ്​ ഓഫ്​ കംപാഷൻെറ ജൂലൈ നാലിന്​ പോകുന്ന ചാർ​ട്ടേഡ്​ വിമാനത്തിൽ 169 പേരെയും നാട്ടിലെത്തിക്കുന്നതോടെ പദ്ധതിക്ക്​ കീഴിൽ നാട്ടിലെത്തുന്നവരുടെ എണ്ണം 321 ആകും. എല്ലാ ജി.സി.സി രാജ്യങ്ങളിലും പദ്ധതിക്ക്​ കീഴിൽ ഇത്തരത്തിൽ പ്രവാസികളെ സൗജന്യമായി നാട്ടിലെത്തിക്കുന്നുണ്ട്​.

കോവിഡിൻെറ പശ്​ചാത്തലത്തിൽ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ ഇന്ത്യൻ സർക്കാർ അയക്കുന്ന പ്രത്യേക വിമാനങ്ങളിലെ യാത്രക്ക്​ തെരഞ്ഞെടുക്കപ്പെട്ടിട്ടും ടിക്കറ്റിന്​ പണമില്ലാതെ കഷ്​ടപ്പെടുന്നവർക്കാണ്​ വിമാനടിക്കറ്റുകൾ നൽകുന്നത്​. പദ്ധതിക്ക്​ കീഴിൽ രജിസ്​റ്റർ ചെയ്​തവരിൽ നിന്ന്​ ​സൂക്ഷ്​​മപരിശോധനയിലൂടെയാണ്​ സൗജന്യടിക്കറ്റിന്​ അർഹരായവരെ തെരഞ്ഞെടുക്കുന്നത്​.

Tags:    
News Summary - qatar, qatarnews, gulfnews

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.