ദോഹ: ഖത്തർ ഫൗണ്ടേഷൻ അംഗമായ സിദ്റ മെഡിസിന് കീഴിൽ വനിതകൾക്കായി പുതിയ സേവനങ്ങൾ ആരംഭിക്കുമെന്ന് ആശുപത്രി അധികൃതർ പ്രഖ്യാപിച്ചു. ഇതിെൻറ ഭാഗമായി അത്യാധുനിക സംവിധാനങ്ങളോടെയുള്ള ഇൻ-വിേട്രാ ഫെർട്ടിലൈസേഷൻ സൗകര്യം ഈ വർഷം ആദ്യ പാദത്തോടെ സിദ്റയിൽ പ്രവർത്തനമാരംഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി. വിപുലീകരിച്ച പോസ്റ്റ്പാർട്ടം യൂനിറ്റ്, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി വിഭാഗത്തിൽ ഔട്ട്പേഷ്യൻറ് ഈവനിങ് ക്ലിനിക്കുകൾ, സെർവിക്കൽ സ്ക്രീനിങ്, വിമൻസ് അഡൽറ്റ് പെയിൻ ക്ലിനിക് എന്നിവയും സിദ്റ മെഡിസിന് കീഴിൽ ഉടൻ ആരംഭിക്കുമെന്നും സിദ്റ മെഡിസിൻ വ്യക്തമാക്കി. 2018ൽ പ്രധാന ആശുപത്രി പ്രവർത്തനമാരംഭിച്ചത് മുതൽ തന്നെ സിദ്റ മെഡിസിനിലെ വനിതാ സേവന വിഭാഗം പ്രവർത്തനസജ്ജമായിട്ടുണ്ടെന്നും ഇതിനകം തന്നെ വിവിധ സേവനങ്ങൾ കൊണ്ടുവരാൻ സാധിച്ചിട്ടുണ്ടെന്നും സിദ്റ മെഡിസിൻ ചീഫ് മെഡിക്കൽ ഓഫിസർ ഡോ. അബ്്ദുല്ല അൽ കഅ്ബി പറഞ്ഞു.
രണ്ട് കൊല്ലത്തിനുള്ളിൽതന്നെ വിപുലമായ സൗകര്യങ്ങളാണ് വനിതാസേവന മേഖലയിൽ വന്നിട്ടുള്ളതെന്നും മെറ്റേണൽ ൈചൽഡ് ഹെൽത്ത് അടക്കമുള്ള സേവനങ്ങൾ ഇതിനോടകം ആരംഭിച്ചുവെന്നും ഡോ. അൽ കഅ്ബി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. സിദ്റ മെഡിസിന് കീഴിൽ അത്യാധുനിക ഐ.വി.എഫ് സൗകര്യം ഈ വർഷം ആദ്യ പാദത്തോടെ പ്രവർത്തനമാരംഭിക്കുമെന്നും വളരെ സന്തോഷത്തോടെയാണ് ഇക്കാര്യം അറിയിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. സ്ത്രീകളെയും അവരുടെ ആവശ്യങ്ങളെയും പരിഗണിക്കുകയെന്നത് പ്രധാനപ്പെട്ടതാണെന്നും സിദ്റ അക്കാര്യത്തിൽ വളരെയേറെ മുന്നിലാണെന്നും ആക്ടിങ് വിമൻസ് സർവിസ് ചെയർ ഡോ. മിഷാൽ മഖ്ലൂഫ് പറഞ്ഞു. ഫെബ്രുവരിയിൽ സെർവിക്കൽ സ്ക്രീനിങ് ക്ലിനിക് ആരംഭിക്കുമെന്നും പാപ് ടെസ്റ്റ് അടക്കമുള്ള സൗകര്യങ്ങൾ ഇതിലുൾപ്പെടുമെന്നും ഡോ. മിഷാൽ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.