ദോഹ: ഫലസ്തീൻ രാഷ്ട്രത്തിനും ജനതക്കും ഖത്തറിെൻറ പൂർണ പിന്തുണയുണ്ടെന്ന് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനി ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസിന് ഉറപ്പുനൽകി. മഹ്മൂദ് അബ്ബാസുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് അമീർ ഖത്തർ പിന്തുണ ആവർത്തിച്ചത്. ഫലസ്തീനിലെ ഏറ്റവും പുതിയ സാഹചര്യങ്ങളും ഖത്തറും ഫലസ്തീനും തമ്മിലുള്ള നയതന്ത്ര-സൗഹൃദ ബന്ധവും ഫോണിലൂടെ വിശകലനം ചെയ്തു.
ഫലസ്തീന് നേരെയുള്ള വെല്ലുവിളികൾ മറികടക്കുന്നതിന് ഫലസ്തീൻ ജനതയുടെ ഐക്യത്തിെൻറ പ്രാധാന്യം വിവരിച്ച അമീർ, അഭിപ്രായ ഭിന്നതകൾ അവസാനിപ്പിക്കാനും ആവശ്യപ്പെട്ടു. ഫലസ്തീൻ വിഷയത്തിൽ ന്യായവും സമഗ്രവും സ്ഥിരതയുമുള്ള പരിഹാരത്തിലെത്താൻ പ്രവർത്തിക്കുന്നതിന് ഖത്തർ സന്നദ്ധമാണെന്നും വ്യക്തമാക്കി. ഫലസ്തീനും ജനതക്കുമുള്ള ഖത്തറിെൻറ പൂർണ പിന്തുണക്കും അമീറിെൻറ ശ്രമങ്ങൾക്കും പ്രസിഡൻറ് മഹ്മൂദ് അബ്ബാസ് നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.