ദോഹ: ഓടിയും ചാടിയും വാശിയോടെ മത്സരിച്ചും നിറഞ്ഞ പിന്തുണയോടെ ൈകയടി ച്ചും കുരുന്നുകൾ പങ്കെടുത്ത ശാന്തിനികേതൻ പ്രീപ്രൈമറി-പ്രൈമറി കായികമേള ഉത്സവമായി മാറി. ശാന്തിനികേതന്‍ ഇന്ത്യന്സ്കൂള് സംഘടിപ്പിച്ച മേളയിൽ മൂന്നൂറിൽപരം കുരുന്നുകളാണ് മത്സരിച്ചത്. വർണശബളവും താളാത്മകവുമായ മാർച്ച്പാസ്്റ്റോടു കൂടിയാണ് കായികമേളക്ക് തുടക്കമായത്. മേളയുടെ ഉദ്ഘാടനം ചടങ്ങിൽ സ്കൂള്‍ മാനേജ്മെൻറ് കമ്മിറ്റി പ്രസിഡൻറ് കെ.സി. അബ്്ദുല്‍ ലത്തീഫ് മുഖ്യാതിഥിയായിരുന്നു. രണ്ടാംക്ലാസ് വിദ്യാർഥി ഷഹന മദന്‍ സദസ്സിനെ സ്വാഗതം ചെയ്തു. വാശിയേറിയ മേളയിൽ ‘റെഡ്ഹൗസ്’ ഓവറോള്‍ ചാമ്പ്യന്മാരായി. ഇല്‍ഹാം മുഹമ്മദ് ബിലാല്‍ (കെ.ജി വൺ എ), മുഹമ്മദ് റാസിന് (കെ.ജി വൺ എ), മുഹമ്മദ് ബഹ്ഷാദ് നഹ(കെ.ജി ടു എഫ്), ഇഷാല്‍ ഫാത്തിമ(കെ.ജി ടു ഡി), ഹെന ഫാത്തിമ(കെ.ജി വൺ എഫ്), റയ്മണ്ഡ്മ ജെയിംസ്(കെ.ജി വൺ ജി), സിയാആയിഷ(കെ.ജി ടു ജി), മുആദ്ഷിഹാബ്(കെ.ജി ടു ജി) എന്നിവർ വ്യക്തിഗത ചാമ്പ്യന്മാരായി. വിജയികളെ പ്രിൻസിപ്പല്‍ ഡോ. സുഭാഷ്നായര്‍ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.