ദോഹ: ഇടതടവില്ലാതെ യാത്രക്കാരെയും വഹിച്ചു കുതിക്കുന്ന ദോഹ മെട്രോക്ക് അഭിമാന നിമിഷം . പ്രവര്‍ത്തനം തുടങ്ങിയശേഷം ദോഹ മെട്രോ പ്രയോജനപ്പെടുത്തിയ യാത്രക്കാരുടെ എണ്ണം ഒരു കോടി കവിഞ്ഞു. സര്‍വിസ് തുടങ്ങി കുറഞ്ഞകാലയളവില്‍ നേട്ടത്തിലേക്ക് കുതിക്കാനായി. കഴിഞ്ഞ വര്‍ഷം മേയ് എട്ടിനാണ് ദോഹ മെട്രോ സര്‍വിസ് തുടങ്ങിയത്. ആദ്യ ഘട്ടത്തില്‍ റെഡ് ലൈനില്‍ മാത്രമായിരുന്നു സര്‍വിസ്. തുടര്‍ന്ന് നവംബര്‍ 21ന് ഗോൾഡ്ലൈനിലും ഡിസംബര്‍ പത്തിന് ഗ്രീന്‍ ലൈനിലും സര്‍വിസ് വ്യാപിപ്പിച്ചു. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലെ ഷോപ്പിങ് കോംപ്ലക്സുകളിലേക്കും സാംസ്കാരികകേന്ദ്രങ്ങളിലേക്കും എത്താൻ ദോഹ മെട്രോയാണ് യാത്രക്കാർ ആശ്രയിക്കുന്നത്.
ദോഹ മെട്രോ ഉപയോഗപ്പെടുത്തുന്നവർ വര്‍ധിക്കുന്നതായും കൂടുതല്‍ യാത്രക്കാരെ സ്വീകരിക്കാൻ വിപുല സൗകര്യങ്ങളൊരുക്കാനുള്ള തയാറെടുപ്പിലാണെന്നും ഖത്തര്‍ റെയില്‍ അറിയിച്ചു. മെട്രോ സ്റ്റേഷനുകളില്‍നിന്നും തെരഞ്ഞെടുത്ത സ്ഥലങ്ങളിലേക്കും തിരിച്ചും യാത്രക്കാരെ സൗജന്യമായെത്തിക്കാൻ മെട്രോലിങ്ക് ഫീഡര്‍ ബസുകള്‍ സര്‍വിസ് നടത്തുന്നുണ്ട്. യാത്രക്കാര്‍ക്ക് കര്‍വ ടാക്സിയിലും ഇളവില്‍ മെട്രോ സ്റ്റേഷനുകളിലെത്താം. മൂവസലാത്തുമായി സഹകരിച്ചാണ് മെട്രോലിങ്ക് ഫീഡര്ബസുകള് സര്‍വിസ് നടത്തുന്നത്. സുരക്ഷാ കാരണങ്ങള്‍ കണക്കിലെടുത്ത് മുന്‍കൂട്ടി നിശ്ചയിച്ച കേന്ദ്രങ്ങളിലായിരിക്കും ബസുകള്‍ നിര്‍ത്തുക. വിശേഷ ദിവസങ്ങളില്‍ ദോഹ മെട്രോ സര്‍വിസ് നീട്ടാറുണ്ട്. ഗള്‍ഫ് കപ്പ്, ഫിഫ ക്ലബ് ലോകകപ്പ്, ദേശീയദിനാഘോഷം തുടങ്ങിയ സമയങ്ങളിൽ പ്രവര്ത്തനംനീട്ടി. കായിക ചാമ്പ്യന്‍ഷിപ്പുകളുടെ ടിക്കറ്റുള്ളവര്‍ക്ക് ദോഹ മെേട്രായില്‍ സൗജന്യയാത്ര ഉൾപ്പെടെ ആനുകൂല്യങ്ങളും അനുവദിക്കുന്നുണ്ട്.
യാത്രക്കായി ദോഹ മെട്രൊ തിരഞ്ഞെടുക്കുന്നവരും കൂടി. ഡിസംബര്‍ 18ന് ദേശീയ ദിനത്തില്‍ മാത്രം 3.33 ലക്ഷം പേരാണ് ദോഹ മെട്രോ ഉപയോഗിച്ചത്. അറേബ്യന്‍ ഗള്‍ഫ് കപ്പിലെ നിര്‍ണായക മത്സരം നടന്ന ഡിസംബര്‍ രണ്ടിന് 95,000 പേര് ദോഹ മെട്രോയില്‍ യാത്ര ചെയ്തു. കഴിഞ്ഞവര്‍ഷം ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ മാത്രം പത്തുലക്ഷത്തിലധികം പേരാണ് ദോഹ മെട്രോയില്‍ യാത്ര ചെയ്തത്. കഴിഞ്ഞ ജൂലൈയില്‍ 5,18,535 പേരും ആഗസ്റ്റില്‍ 5,63,577 പേരുമാണ് ദോഹ മെട്രോയില്‍ യാത്ര ചെയ്തയത്. ഈ രണ്ടുമാസങ്ങളിൽ 10,82,112 പേരാണ് ദോഹ മെട്രോ ഉപയോഗിച്ചത്. ദോഹ മെട്രോയുടെ പ്രവര്‍ത്തനം തുടങ്ങി ആദ്യ രണ്ടുദിവസങ്ങളില്‍ മാത്രം 86,487 പേര് യാത്ര നടത്തി. കഴിഞ്ഞവര്‍ഷം ഈദുല്‍ ഫിത്വറിെൻറ ഒന്നാംദിനത്തില്‍ 75,940 പേരും അമീര്‍ കപ്പ് ഫൈനല്‍ നടന്ന മേയ് 16ന് 68,725 പേരും യാത്ര നടത്തി. ഈദുല്‍ അസ്ഹ അവധി ദിനങ്ങളിലും വേനലവധിക്കാലത്തും യാത്രക്കാരുടെ വേലിയേറ്റമായിരുന്നു. കത്താറ, വഖ്റ ബീച്ച്, ദോഹ കോര്‍ണീഷ്, വെസ്റ്റ്ബേ എന്നിവിടങ്ങളിലേക്ക് നഗരക്കുരുക്കുകളില്ലാതെ എത്താനുള്ള വഴിയാണ് ദോഹ മെട്രോ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.