ദോഹ: ഐ.സി.ബി.എഫിെൻറ ഇന്ത്യൻ പ്രവാസികൾക്കായുള്ള അഞ്ചാമത് നിയമ ക്ലിനിക് വ്യാഴാഴ്ച നടക്കും. വൈകീട്ട് അഞ് ചുമുതൽ രാത്രി എട്ടുവരെയാണ് സമയം. ഇതിനായി 70406468 എന്ന ഹെൽപ് ലൈൻ നമ്പറിൽ വിളിച്ച് മൂൻകൂട്ടി രജിസ്റ്റർ ചെയ്യണം. പ്രവാസികൾക്ക് ഖത്തറിലെ നിയമമേഖലയുമായി ബന്ധപ്പെട്ട് ബോധവത്കരണ ക്ലാസും നൽകുന്നുണ്ട്. എല്ലാ മാസവും ഓരോ വിഷയം കേന്ദ്രീകരിച്ചാണ് ക്ലാസ്. കോച്ചേരി ആൻഡ് പാർട്ണേഴ്സിലെ നിയമവിദഗ്ധരാണ് നേതൃത്വം നൽകുക. ‘ഗ്രാറ്റ്വിറ്റി’ എന്ന വിഷയത്തിലാണ് ഇത്തവണ ക്ലാസ്. തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട് ഏറെ ഉപകാരപ്രദമായിരിക്കും ഇൗ ക്ലാസ്. നിയമക്ലിനിക്കിൽ പങ്കെടുക്കാൻ വരുന്നവർക്ക് ഈ ക്ലാസിലും സൗന്യമായി പങ്കെടുക്കാം. തുമാമ റോഡില്‍ തൈസീര്‍ പെട്രോള്‍ സ്റ്റേഷന് പിറകിലായുള്ള ഇൻറഗ്രേറ്റഡ് ഇന്ത്യന്‍ കമ്യൂണിറ്റി സെൻററിലെ( െഎ.െഎ.സി.സി) ഐ.സി.ബി.എഫ് ഒാഫിസിലാണ് ലീഗൽ ക്ലിനിക് പ്രവർത്തിക്കുന്നത്. നിയമസംബന്ധമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ഇന്ത്യൻ പ്രവാസികൾ മുൻകൂട്ടി രജിസ്റ്റർ ചെയ്ത് നേരിട്ട് ഇവിടെ എത്തുകയാണ് വേണ്ടത്. ഇവർക്ക് പൂർണമായും സൗജന്യമായി നിയമസേവനങ്ങൾ ലഭിക്കും.
എല്ലാമാസത്തെയും മൂന്നാമത്തെ വ്യാഴാഴ്ചയാണ് ക്ലിനിക് പ്രവർത്തിക്കുക. നിലവിൽ ഇന്ത്യൻ എംബസിയുടെ ഒാപൺഹൗസ് നടക്കുന്നത് മാസത്തെ നാലാമത്തെ വ്യാഴാഴ്ചയാണ്. നിയമക്ലിനിക് അതിനു തൊട്ടുമുമ്പുള്ള വ്യാഴാഴ്ച ആയതിനാൽ ക്ലിനിക്കിൽ എത്തുന്ന പ്രധാനപ്പെട്ട വിഷയങ്ങൾ പിറ്റേ ആഴ്ച നടക്കുന്ന ഒാപൺഹൗസിൽ ഇന്ത്യൻ അംബാസഡറുടെ ശ്രദ്ധയിൽ പെടുത്താമെന്ന സൗകര്യവുമുണ്ട്. ഇതിനാലാണ് ഈ ദിവസം തെരഞ്ഞെടുത്തത്. നിയമക്ലിനിക്കിലെത്തുന്ന പരാതികളിലും മറ്റും എംബസിയുടെ ഇടപെടൽ ആവശ്യമുള്ളവ ഇന്ത്യൻ അംബാസഡറുടെ ശ്രദ്ധയിലും പെടുത്തുമെന്നും അധികൃതർ പറയുന്നു. ഖത്തറിൽ വിവിധ തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ നേരിടുന്ന ഇന്ത്യന്‍ പ്രവാസികള്‍ക്ക് ആവശ്യമായ സഹായമെത്തിക്കുകയാണ് ഇന്ത്യൻ എംബസിയുടെ അപെക്സ് സംഘടനയായ ഐ.സി.ബി.എഫ് ചെയ്യുന്നത്. അറിവില്ലായ്മ മൂലവും മറ്റും നിയമക്കുരുക്കിൽെപട്ട് ഒടുവിൽ ജയിലിൽ കഴിയുന്ന നിരവധി പ്രവാസികൾ ഖത്തറിലുണ്ട്. ചെക്ക് കേസുകളിൽ പെട്ട് നിരവധി മലയാളികളടക്കമുള്ളവരാണ് തടവിൽ കഴിയുന്നത്. ഇത്തരക്കാർക്ക് നിയമക്ലിനിക് ഏറെ പ്രയോജനകരമാണ്. തൊഴിൽ സംബന്ധമായ നിയമപ്രശ്നങ്ങൾ ഉള്ളവരടക്കം നിരവധി പേരാണ് മുമ്പ് നടന്ന ക്ലിനിക്കുകളിൽ എത്തിയത്. നിയമസംബന്ധമായ പ്രശ്നങ്ങൾ അനുഭവിക്കുന്ന ഇന്ത്യൻപ്രവാസികൾക്ക് നിയമസംബന്ധമായ ഉപദേശനിർദേശങ്ങൾ നൽകാനാണ് ഇന്ത്യൻ എംബസിയുടെ അപെക്സ് സംഘടനയായ ഇന്ത്യൻ കമ്യൂണിറ്റി ബെനവലൻറ് ഫോറം (ഐ.സി.ബി.എഫ്) സൗജന്യനിയമസഹായ ക്ലിനിക് തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.