ദോഹ: പുതുവർഷത്തിലെ പെേട്രാൾ, ഡീസൽ നിരക്കുകൾ ഖത്തർ പെേട്രാളിയം പുറത്തുവിട്ടു. ജനുവരി മാസത്തിൽ പ്രീമിയം, സൂപ്പർ പെേട്രാളിനും ഡീസലിനും വിലയിൽ മാറ്റമുണ്ടാകില്ലെന്ന് ഖത്തർ പെേട്രാളിയം അറിയിച്ചു. ഡിസംബറിൽ പെേട്രാൾ പ്രീമിയത്തിന് 1.75 റിയാലും സൂപ്പറിന് 1.90 റിയാലും ഡീസലിന് 1.85 റിയാലുമായിരുന്നു വില. സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിൽ പ്രീമിയം േഗ്രഡ് പെേട്രാളിനും ഡീസലിനും വിലയിൽ മാറ്റമുണ്ടായിരുന്നില്ലെങ്കിലും ഡിസംബറിൽ അഞ്ചു ദിർഹം വർധിച്ചിരുന്നു.
അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിലുണ്ടായ ഇടിവാണ് വാഹന ഇന്ധനങ്ങളുടെ വില നിയന്ത്രിക്കുന്നതിന് സർക്കാറിനെ േപ്രരിപ്പിച്ചത്. 2017 സെപ്റ്റംബർ മുതൽ ഖത്തർ പെേട്രാളിയമാണ് പുതുക്കിയ വില നിശ്ചയിച്ചുകൊണ്ടുള്ള അറിയിപ്പ് പുറത്തിറക്കുന്നത്. 2016 ജൂണിൽ പുതിയ തീരുമാനപ്രകാരം പ്രഥമ വിലവിവര പട്ടിക പുറത്തിറക്കുമ്പോൾ പെേട്രാൾ പ്രീമിയം ലിറ്ററിന് 1.20 റിയാലും സൂപ്പറിന് 1.30 റിയാലും ഡീസൽ ലിറ്ററിന് 1.40 റിയാലുമായിരുന്നു വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.